ഇതുപോലെ ഒരു ദോശ കഴിച്ചാൽ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കും. ഇതുപോലെ വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുക. | Easy Breakfast Recipe

ഇന്നും ദോശ ഒരു പോലെ കഴിച്ച് മടുത്തു പോയവരാണോ നിങ്ങൾ. എന്നാൽ ഇനി ദോശ വ്യത്യസ്തമായ രീതിയിൽ കഴിച്ചു നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കി എടുക്കുക. ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ തന്നെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യമെങ്കിൽ ഒരു മുട്ട പൊട്ടിച്ചതും ചേർത്തു കൊടുക്കാം. മാവ് തയ്യാറാക്കി മാറ്റിവയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക.

പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ആവശ്യമെങ്കിൽ മല്ലിയില ചേർക്കാവുന്നതാണ്. അതിനുശേഷം മാറ്റിവയ്ക്കുക. അടുത്തതായി ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് എണ്ണ തേച്ചു കൊടുക്കുക. ശേഷം ഗോതമ്പ് മാവ് ആവശ്യത്തിന് ഒഴിച്ച് പരത്തിയെടുക്കുക. ദോശ വെന്തു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുക്കുക.

ശേഷം അതിനു മുകളിലായി നേരത്തെ തയ്യാറാക്കി വച്ച തക്കാളി ഇട്ടുകൊടുത്ത് എല്ലാ ഭാഗത്തേക്കും മസാല തേച്ചു കൊടുക്കുക. അതിനുശേഷം ദോശ നന്നായി മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ രീതിയിൽ ബാക്കിയെല്ലാം മാവും തയ്യാറാക്കി എടുക്കുക. ഇനി എല്ലാവരും ബ്രേക്ക് ഫാസ്റ്റിനു ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.