ഇന്ന് എല്ലാ വീടുകളിലും തന്നെ ഗ്യാസ് അടുപ്പുകൾ ഉണ്ടായിരിക്കും. എങ്കിൽ തന്നെയും സാധാരണവിറകടുപ്പും ഉണ്ടായിരിക്കും. പക്ഷേ പാത്രം കേടാകും എന്ന കാരണം കൊണ്ട് ആരും തന്നെ വിറകടുപ്പിൽ പാത്രങ്ങൾ പാചകം ചെയ്യാൻ വയ്ക്കാറില്ല. എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല. ഏതു പാത്രം വേണമെങ്കിലും ഇനി ധൈര്യമായി വിറകടുപ്പിൽ വച്ച് കത്തിക്കാം. അതിനുശേഷം പാത്രത്തിൽ ഉണ്ടാകുന്ന കരി ഒരു പേപ്പർ കൊണ്ട് തുടച്ചെടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.
അതിനായി ഒരു സ്റ്റീൽ പാത്രം എടുക്കുക അതിന്റെ അടിവശത്ത് കുറച്ച് വെളിച്ചെണ്ണ തേച്ച് കൊടുക്കുക. ഏതു എണ്ണ വേണമെങ്കിലും ഉപയോഗിക്കാം. ഒരുവട്ടം ഉപയോഗിച്ച എണ്ണയും ഉപയോഗിക്കാം. അതിനുശേഷം അടുപ്പിൽ വച്ച് കത്തിക്കുക. ശേഷം എടുത്തു നോക്കുമ്പോൾ കാണുന്ന കരി ഒരു പേപ്പർ കൊണ്ട് തുടച്ചെടുക്കുക. ഒട്ടും പാടുകൾ പോലുമില്ലാതെ തന്നെ നിഷ്പ്രയാസം കരിയിളക്കി കളയാം.
ഈ രീതിയിൽ അലുമിനിയത്തിന്റെ കുക്കർ എടുത്ത് അതിന്റെ അടിവശത്തും വെളിച്ചെണ്ണ തേച്ച് കൊടുക്കുക. ശേഷം അടുപ്പിൽ വെച്ച് പാചകം ചെയ്യുക. അതിനുശേഷം ഉണ്ടാകുന്ന കരി ഒരു പേപ്പർ കൊണ്ട് തുടിച്ചെടുക്കുക. കുക്കർ മാത്രമല്ല അലുമിനിയത്തിന്റെ കലങ്ങളും ഈ രീതിയിൽ തന്നെ വെളിച്ചെണ്ണ തേച്ച് അടുപ്പിൽ വെച്ച് കത്തിക്കാവുന്നതാണ്.
പേപ്പർ തന്നെ ഉപയോഗിക്കണമെന്നില്ല തുണി ഉപയോഗിച്ചുകൊണ്ട് തുടച്ചെടുക്കാവുന്നതാണ്. അതിനുശേഷം സോപ്പ് ഉപയോഗിച്ച് പാത്രം കഴുകി വൃത്തിയാക്കുക. ഇനി ഗ്യാസ് തീർന്നു പോകുന്ന അവസരത്തിൽ വളരെ ധൈര്യമായി തന്നെ പാത്രങ്ങൾ അടുപ്പിൽ വച്ച് പാചകം ചെയ്യാവുന്നതാണ്. ഒട്ടുംതന്നെ കരിപിടിച് വൃത്തികേട് ആകുമെന്ന ഭയം വേണ്ട. എല്ലാവരും ഇന്നുതന്നെ ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കുക. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.