മനോഹരമായ മഞ്ഞ പൂക്കൾ ഉണ്ടാകുന്ന ചെടിയാണ് ആനത്തകര. ഇതിനെ ഊളൻ തകര, ഓണ തകര എന്നിങ്ങനെ നിരവധി പേരുകൾ ഉണ്ട്. ഇതിന്റെ ഇലയും പൂവും വേരും ഔഷധ യോഗ്യമാണ്. ത്വക്ക് രോഗങ്ങൾക്കുള്ള ഒറ്റമൂലിയായി പണ്ടുകാലങ്ങളിൽ ചെടി ധാരാളമായി ഉപയോഗിച്ചിരുന്നു. ഈ ചെടിയുടെ ഇല പ്രധാനമായും പുഴുക്കടി, ചുണങ്ങ്, തുടങ്ങിയ ഫംഗസ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾക്ക് വലിയ പരിഹാരമാണ്. പൈൽസ് രോഗമുള്ളവർക്ക് നല്ല ശോധനയ്ക്ക് ഇതിന്റെ തളിരില ഉപയോഗിക്കുന്നു.
മുറിവുകളും വ്രണങ്ങളും ചതവുകളും ഉറങ്ങുന്നതിനും ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു.ത്വക്ക് രോഗങ്ങൾക്ക് ഇതിന്റെ ഇല തയിലിൽ ചേർത്ത് പുരട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശമനം ഉണ്ടാകും. മനുഷ്യർക്ക് മാത്രം അല്ല ഈ ചെടി ഉപകാരപ്പെടുന്നത്. കന്നുകാലികളിൽ ഉണ്ടാകുന്ന വട്ടച്ചൊറി, മണ്ഡരി തുടങ്ങിയ രോഗങ്ങൾക്കും ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.
പുഴുക്കടിയുള്ള സ്ഥലങ്ങളിൽ ഇതിന്റെ ഇല ചെറുനാരങ്ങ നേരിൽ ചേർത്ത് മിക്സ് ചെയ്തു പുരട്ടുന്നത് പുഴുക്കടിക്ക് ശമനം ഉണ്ടാകും. അതുപോലെ തന്നെ ഇതിന്റെ ഇല പച്ചമഞ്ഞളും ചേർത്ത് അരച്ച് തേക്കുന്നത് ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന നിറ വ്യത്യാസം ഇല്ലാതാക്കാൻ സഹായിക്കുന്നു. പ്രധാനമായും ഇതിന്റെ ഇല ചൊറിയും ചുണങ്ങും ഇല്ലാതാക്കുന്നതിനാണ് നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചിരുന്നത്.
വഴിയരികിലും വലിയ പറമ്പുകളിലും കാണുന്ന ഈ ചെടിയെ നിസാരമായി കാണേണ്ടതില്ല. ത്വക്കിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വലിയൊരു ഒറ്റമൂലിയാണ് ഇത്. വഴിയരികിൽ ചെടിയെ കണ്ടാൽ ആരും പറച്ചു കളയാതിരിക്കുക. എല്ലാവരും വളരെ ഉപകാരപ്രദമായി തന്നെ ഈ ചെടി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.