നാലു മണി പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. നല്ല ചൂട് ചായക്കൊപ്പം എത്ര വേണമെങ്കിലും കഴിക്കാൻ പറ്റുന്ന പലഹാരങ്ങൾ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. അവർക്ക് വേണ്ടി 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഇതിനായി നന്നായി പഴുത്ത 3 നേത്രപ്പഴം എടുക്കുക. ശേഷം ചെറുതായി മുറിച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് അതിൽ വെള്ളവും ചേർത്ത് നന്നായി അലിയിച്ചെടുക്കുക.
മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിൽ എനിക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കശുവണ്ടി ചേർത്ത് വറുത്തെടുക്കുക. അതിലേക്കു മുറിച്ചു വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്ത് നല്ലതുപോലെ ഇളക്കുക. പഴം വെന്തു വരുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുക്കുക.
എല്ലാം പാകമായതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു നേന്ത്രപ്പഴം മുറിച്ചിടുക. അതിലേക്ക് ഉരുക്കിവെച്ചിരിക്കുന്ന ശർക്കരയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഇളക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച പഴവും ചേർത്ത് ഇളക്കിയെടുക്കുക.
മാവ് ഒട്ടുംതന്നെ ലൂസ് ആകാതെ ശ്രദ്ധിക്കുക. ശേഷം ഒരു വാഴയില എടുത്ത് സമൂസയുടെ ആകൃതിയിൽ മടക്കി തയ്യാറാക്കിവെച്ച മാവ് അതിലേക്ക് പകർത്തി കൊടുക്കുക. ശേഷം മടക്കി എടുക്കുക. അതിനുശേഷം ഒരു ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കുക. അതിനുമുകളിലായി തട്ട് വെച്ച് തയ്യാറാക്കിയ ഓരോന്നും വച്ചു കൊടുക്കുക. ശേഷം ആവിയിൽ ഒരു പത്തുപതിനഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. ശേഷം പുറത്തിട്ട് ചൂട് മാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ചൂടു ചായയോടൊപ്പം കഴിക്കാൻ രുചികരമായ ഒരു പലഹാരം ഈ രീതിയിൽ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.