മുരിങ്ങ കായയും ചെമ്മീനും ഉപയോഗിച്ച് ഇതുപോലെ ഒരു തോരൻ ആരും കഴിച്ചു കാണില്ല. ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്. | Easy Thoran Recipe

പലതും ഉപയോഗിച്ചിട്ട് തോരൻ ഉണ്ടാകുന്ന വീട്ടമ്മമാർ ഉണ്ടാകും. മുരിങ്ങക്കായയും ചെമ്മീനും ഉപയോഗിച്ച് ഒരു അടിപൊളി തോരൻ ഉണ്ടാക്കിയാലോ. ഇതുപോലെ ഒരു തോരൻ നിങ്ങൾ ആരും തന്നെ കഴിച്ചു കാണില്ല. രുചികരമായ തോരൻ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺചട്ടിയിലേക്ക് ആവശ്യത്തിന് മുരിയാക്കായ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക.

മുരിങ്ങക്കായ പകുതി വെന്തു കഴിയുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന 500ഗ്രാം ചെമ്മീൻ ചേർക്കുക. അടുത്തതായി ആവശ്യമായ അരപ്പ് തയ്യാറാക്കാം അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം എരുവിനാവശ്യമായ പച്ചമുളക്, കാൽ ടീസ്പൂൺ മുളകുപൊടി, അതിനുശേഷം ഒന്ന് അടിച്ചെടുക്കുക.

അതിനുശേഷം അതിലേക്ക് ഒരു പിടി ചെറിയ ഉള്ളി ചേർക്കുക. വിശേഷം ഒരു വട്ടം കൂടി അരച്ചെടുക്കുക. മുരിങ്ങക്കായയും ചെമ്മീനും നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. ശേഷം ചെറിയ തീയിൽ അടച്ചുവച്ച് രണ്ടു മിനിറ്റ് വേവിക്കുക.

ശേഷവും അരപ്പേല്ലാം തന്നെ മുരിങ്ങയിക്കായിലും ചെമ്മീനിലും യോജിച്ചതിനുശേഷം തീ ഓഫ്‌ ചെയ്യുക. അടുത്തതായി ചൂടാക്കിയ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് മൂന്ന് വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു വറുത്ത് തയ്യാറാക്കിയ തോരനിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.