ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടിപോയി. ഇതു നിങ്ങളെ ഞെട്ടിക്കും. ഇനി ഏതു മീൻ പൊരിക്കാനും ഈ ഒരു മസാല തന്നെ മതി.

മീൻ പൊരിച്ചത് കഴിക്കാൻ എല്ലാവരും താൽപര്യം കാണിക്കുന്നത് അതിൽ ചേർക്കുന്ന മസാല ഒന്നുകൊണ്ടുമാത്രമാണ്. നല്ല മസാലയിൽ പൊരിച്ചെടുക്കുന്ന മീൻ എത്ര കഴിച്ചാലും മതിവരാത്തതാണ്. മീൻ ഏതുമാകട്ടെ പൊരിച്ച മീൻ കഴിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ താൽപര്യമാണ്. ഇപ്പോളിതാ വീട്ടമ്മമാർക്ക് വേണ്ടി ഒരു കിടിലൻ മസാല തയ്യാറാക്കി എടുക്കാം.

   

അതിനായി ആദ്യം ഒരു പത്ത് കാശ്മീരി മുളക് ചൂടുവെള്ളത്തിലിട്ട് അരമണിക്കൂർ വെക്കുക. ശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, എട്ടു വെളുത്തുള്ളി, 10 ചെറിയ ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യമെങ്കിൽ മാത്രം ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക.

അതോടൊപ്പം ഒരു ടീസ്പൂൺ നാരങ്ങാനീരും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഉപ്പും മുളകും എല്ലാം പാകമായോ എന്ന് ഉറപ്പുവരുത്തുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന മീൻ ഇതിലേക്ക് ഇട്ട് മസാല നന്നായി തേച്ച് പിടിപ്പിക്കുക. മസാല തേച്ചു പിടിപ്പിച്ച മീൻ ഇനിയും ഒരു മണിക്കൂർ നേരത്തേക്ക് അടച്ച് മാറ്റിവെക്കുക.

എന്തുകൊണ്ടെന്നാൽ തയ്യാറാക്കി വെച്ച മസാല മീനിലേക്ക് നന്നായി ഇറങ്ങിച്ചെല്ലാൻ ഇത് സഹായിക്കും. ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കുറച്ച് കടുകും കറിവേപ്പിലയും ഇട്ടു കൊടുക്കുക. എന്തുകൊണ്ടെന്നാൽ മസാലയൊന്നും പാത്രത്തിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. അതിനുശേഷം മീൻ നന്നായി പൊരിച്ചെടുക്കുക. ഇനി ഏതു മീനും ഇതുപോലെ രുചിയിൽ പൊരിച്ചെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *