അരിപൊടി ഇല്ലാതെ നല്ല സോഫ്റ്റ്‌ ഇടിയപ്പം ഉണ്ടാക്കാം. ഇടിയപ്പം ഇനി ഞൊടിയിടയിൽ തയ്യാറാക്കാം. | Rava Idiyappam Making

അരിപ്പൊടിയോ അല്ലെങ്കിൽ അരി ഉപയോഗിച്ചോ ഇടിയപ്പം ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. ഇടിയപ്പം ഉണ്ടാക്കാൻ ഇനി ഇത് രണ്ടും ആവശ്യമില്ല. കുറഞ്ഞ സമയത്തിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഇടിയപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനായി റവയാണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ രണ്ട് കപ്പ് റവ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളം തിളപ്പിച്ചെടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളച്ചതിനുശേഷം എടുത്തു വച്ചിരിക്കുന്ന റവ കുറേശ്ശെയായി ചേർത്ത് കട്ടയില്ലാതെ ഇളക്കി എടുക്കുക. വെള്ളം എല്ലാം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവമാകുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വയ്ക്കുക. നല്ലതു പോലെ തണവാറിയത്തിന് ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.

ഇതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക. ശേഷം ഒട്ടുംതന്നെ റവ കട്ടപിടിക്കാതെ നന്നായി കുഴക്കുക. രണ്ടു മിനിട്ടോളം കൈ വിടാതെ കുഴച്ചെടുക്കുക. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴിയിലേക്ക് കുറേശ്ശെയായി നിറച്ച് ഇടിയപ്പം ഉണ്ടാക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇടിയപ്പത്തിന് മുകളിൽ തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാം.

അതിനുശേഷം മൂന്ന് മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ഈ ഇടിയപ്പം വളരെ പെട്ടെന്ന് തന്നെ വെന്തു കിട്ടുന്നതാണ്. അരിപൊടി വെച്ച് ഇടിയപ്പം കഴിക്കാൻ താല്പര്യം ഇല്ലാത്ത കുട്ടികൾക്ക് ഈ രീതിയിൽ ഇടിയപ്പം ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ കുട്ടികൾ വളരെ ആസ്വദിച്ച് കഴിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.