എല്ലാ വീട്ടമ്മമാരും വീട്ടിൽ അച്ചാറുകൾ ഉണ്ടാക്കുന്നവർ ആയിരിക്കും. എന്നാൽ അച്ചാറുകൾ ഉണ്ടാക്കി ഒരാഴ്ച ശേഷമോ അല്ലെങ്കിൽ രണ്ടു ദിവസത്തിനു ശേഷമോ പൂത്ത് പോകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ. അങ്ങനെയെങ്കിൽ ഇനി കുറെ നാളത്തേക്ക് അച്ചാറുകൾ പൂത്തു പോകാതിരിക്കാൻ ഈ രീതിയിൽ എത് ഉണ്ടാക്കിയാൽ മതി. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി തയ്യാറാക്കേണ്ട മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. അതിനുശേഷം ഒരു ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക.
അതിനുശേഷം നുറുക്കി വച്ചിരിക്കുന്ന മാങ്ങ കഷണങ്ങൾ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. മാങ്ങ ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റി വയ്ക്കുക. ഇനി അച്ചാറിലേക്ക് ആവശ്യമായ പൊടി തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉലുവ വറുത്തെടുക്കുക. അതിനുശേഷം നന്നായി പൊടിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ഇട്ടുകൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി, നേരത്തെ വറുത്തുവെച്ച ഉലുവ കടുകുപൊടീ, ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ ചൂടാക്കി എടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം വറുത്തു വച്ചിരിക്കുന്ന മാങ്ങ ഇതിലേക്ക് ഇട്ടുകൊടുക്കുക യോജിപ്പിക്കുക. അതിനുശേഷം കുറച്ചു നല്ലെണ്ണ ചൂടാക്കി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുവേണ്ടി മാങ്ങ വറുത്ത് നല്ലെണ്ണ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരമായിരിക്കും.
അതിനുശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം ഒരു ചില്ല് പാത്രത്തിലിട്ട് അടച്ചു വയ്ക്കുക. ഒരു രണ്ടാഴ്ചയ്ക്കുശേഷം എടുത്തു ഉപയോഗിക്കുകയാണെങ്കിൽ മാങ്ങയിലേക്ക് എല്ലാ മസാലയും പിടിച്ച് നല്ല രുചികരമായി കഴിക്കാം. മാങ്ങ ഉണ്ടാകുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ എത്ര വർഷം കഴിഞ്ഞാലും മാങ്ങാ അച്ചാർ അതുപോലെ തന്നെ ഇരിക്കും. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.