രാവിലെയും വൈകുന്നേരവും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു പലഹാരം ഉണ്ടാക്കിയ എടുത്താലോ. വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ടു കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വളരെ രുചികരമായ വിഭവം തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് 3 മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരുനുള്ളു ഉപ്പ് ഇട്ടുകൊടുക്കുക. അതിനുശേഷം മുട്ട ഒരു കയിൽ കൊണ്ട് ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് മൈദ ഇട്ട് കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് കുറേശ്ശെയായി വെള്ളം ചേർത്തുകൊണ്ട് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം അതിനു മുകളിൽ കുറച്ച് എണ്ണ തടവി 5 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക ശേഷം മാറ്റിവെച്ചിരിക്കുന്ന മുട്ട ഒഴിച്ച് പരത്തിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുക. അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്നു വെളുത്തുള്ളി ചെറിയ കഷ്ണം ഇഞ്ചി ഒരു പച്ചമുളക് ചേർത്ത് അരച്ചെടുത്തത് എണ്ണയിലേക്ക് ചേർത്തു കൊടുക്കുക.
അതിന്റെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വന്നതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി വെന്തു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എരുവിന് അനുസരിച്ച് മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ചാർട്ട് പൊടിയുടെ പച്ചവെള്ളം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ട നല്ലതുപോലെ വെന്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം തയ്യാറാക്കിവെച്ച മാവിൽനിന്നും ചെറിയ ഉരുളകളായി ഉരുട്ടി പരത്തിയെടുക്കുക. അതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ച മുട്ട നാലായി മുറിക്കുക. അതിനുശേഷം പരത്തിവെച്ച മാവിലേക്ക് വച്ച് കൊടുക്കുക അതിനുമുകളിലായി തയ്യാറാക്കിവെച്ച ഫില്ലിംഗ് വെക്കുക. അതിനുശേഷം ചെറുതായൊന്നു മടക്കി നാലു സൈഡും മടക്കി ഉരുട്ടിയെടുക്കുക. ഫീലിംഗ് ഒന്നും പുറത്തു പോകാതെ തന്നെ കൃത്യമായി മടക്കി വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കി വെച്ച ഓരോന്നും ഇട്ടുകൊടുത്തു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്താം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.