ഇനി എത്ര തിന്നാലും മതിവരില്ല. ഒരു കപ്പ് അരിപൊടിയും ഏത്തപ്പഴവും ഉണ്ടെങ്കിൽ രുചികരമായ ഏത്തപ്പഴം ഇടിയപ്പം തയ്യാറാകാം ഞൊടിയിടയിൽ.

കുട്ടികളെ കൊണ്ട് ഏത്തപ്പഴം കഴിപ്പിക്കാൻ കഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് കുട്ടികൾ വീണ്ടും വീണ്ടും ഏത്തപ്പഴം കഴിക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരു വിഭവം തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി രണ്ടു വലിയ പഴുത്ത ഏത്തപ്പഴം എടുത്ത് അല്പം വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളവും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു കപ്പ് അടിപൊളി ചേർത്ത് നന്നായി ഇളക്കി ഒന്നു കൂടി അടിച്ചെടുക്കുക.

   

ശേഷം ഒരു പാനിലേക്ക് ഒഴിച്ച് കുറഞ്ഞ തീയിൽ നന്നായി വേവിച്ചെടുക്കുക. അതിലെ വെള്ളം എല്ലാം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇടിയപ്പത്തിന് അകത്തു വെക്കാൻ ഒരു ഫീലിംഗ് തയ്യാറാകേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു സ്പൂൺ നെയ്യൊഴിച്ച് ആവശ്യത്തിനനുസരിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് നന്നായി വറുത്തെടുക്കുക.

അതിലേക്ക് ഒരു പഴം ചെറുകഷണങ്ങളാക്കി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പത്രത്തിലേക്ക് 100 ഗ്രാം ശർക്കര എടുത്ത് കാൽകപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ച് എടുക്കുക. അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത്, മുക്കാൽ ടീസ്പൂൺ വീതം ചുക്കുപൊടി, ഏലയ്ക്കാപൊടി, ചെറിയ ജീരകം പൊടിച്ചത്, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കുക. ശേഷം നേരത്തെ മാറ്റിവെച്ച പഴവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കിവെക്കുക.

അതിനുശേഷം ഇടിയപ്പത്തിന് ഉള്ള മാവ് എടുത്ത് സേവനാഴിയിലേക്ക് ഇട്ട് ഒരു വാഴയിലയിലേക്ക് നൂൽഅപ്പം ഉണ്ടാക്കുന്ന രീതിയിൽ ആദ്യം കുറച്ച് പകർത്തിയതിന് ശേഷം അതിനു മുകളിലായി നേരത്തെ തയ്യാറാക്കി വെച്ച പഴം ഒരു ടീസ്പൂൺ ഇട്ട് അതിനുമുകളിലായി വീണ്ടും മാവ് നൂലുപോലെ മുഴുവനായും മൂടത്തക്ക രീതിയിൽ പകർത്തുക. അതിനു ശേഷം ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഏത്തപ്പഴം ഇടിയപ്പം തയ്യാർ. ബ്രേക്ക് ഫാസ്റ്റ് ആയോ നാലുമണിപലഹാരം ആയോ ഇത് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *