സാമ്പാർ ചീര എന്ന് നാട്ടിൻപുറങ്ങളിൽ എല്ലാം വ്യാപകമായി അറിയപ്പെടുന്ന ഒരു ചെടിയാണിത്. പല നാടുകളിൽ പല പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്. സാമ്പാർ ഉണ്ടാക്കുമ്പോൾ കൊഴുപ്പിനായി വെണ്ടയ്ക്ക ചേർക്കുന്നതിനു പകരം സാമ്പാർ ചീര ചേർത്തു കൊടുത്താൽ മതി. ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്ന ഈ ഇല ഏതൊരു രീതിയിൽ കറി വെച്ച് കഴിക്കുന്നതും ശരീരത്തിന് വളരെയധികം നല്ലതാണ്. ഈ ചെടി ആഹാരമായി കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുകയും മലബന്ധ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.
അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികൾ വളരെയധികം ഗുണം ചെയ്യും എന്ന് നമുക്കറിയാം. സാമ്പാർ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. മഴക്കാലങ്ങളിലാണ് ഈ ചെടി കൂടുതലായി ഉണ്ടായി കാണുന്നത്. അതുകൊണ്ടുതന്നെ ഈ ചെടിയെ ഒരു കൃഷിയായി കണ്ട് വളർത്തിയെടുക്കുന്നത് വളരെയധികം ഗുണകരമാണ്.
വെണ്ടയ്ക്ക യിൽ ഉള്ള പ്രധാന ദോഷം ധാരാളം അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലൈറ്റ് ആണ്. അതേ ഗുണങ്ങൾ തന്നെ സാമ്പാർ ചീരയിലും കാണാം. അതുകൊണ്ടുതന്നെ കിഡ്നി സ്റ്റോൺ ഉള്ളവരും ഗോട്ടുരോഗം ഉള്ളവരും സാമ്പാർ ചീര ഉപയോഗിച്ച് കൊണ്ടുള്ള തോരനും, സാമ്പാറും മറ്റ് ഭക്ഷണപദാർത്ഥങ്ങളും കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതല്ലാതെ കുട്ടികളിൽ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്കും മലബന്ധ പ്രശ്നങ്ങൾക്കും വലിയ പരിഹാരമായി ഈ ചെടി ഉപയോഗിക്കാവുന്നതാണ്.
ചീര തോരൻ വയ്ക്കുന്ന അതേ രൂപത്തിൽ തന്നെ സാമ്പാർ ചീരയുടെ ഇല കൊണ്ട് തോരൻ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുക. ദഹന പ്രശ്നങ്ങൾ എല്ലാം തന്നെ ഇതോടെ ഇല്ലാതാകും. ഇനി സാമ്പാർ ചീരയും അടുക്കളത്തോട്ടത്തിലെ ഒരു ഭാഗം ആക്കി മാറ്റുക. ഇടയ്ക്കിടെ ഇത് ഉപയോഗിച്ച് രചകരമായ ഭക്ഷണം തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.