ഇനി ചോറുണ്ണാൻ ഉണക്കമീൻ ഉപയോഗിച്ച് കറി ഉണ്ടാക്കിയെടുക്കാം. കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഉണക്കമീൻ എടുത്തു കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനുശേഷം ഒരു പാനിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ടും കുടംപുളി, നാലു പച്ചമുളക് കീറിയത്, അര ടീസ്പൂൺ ഉപ്പ്, ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക.അടുത്തതായി കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഉണക്കമീൻ നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറിയ തീയിൽ ചൂടാക്കി എടുക്കുക. കറി ചെറുതായി തിളച്ചു വരുമ്പോൾ ഇറക്കി വയ്ക്കുക.
അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. അതിലേക്ക് ചെറിയ നുള്ള് ഉലുവ ചേർത്തു കൊടുക്കുക. ഉലുവ മൂത്ത് വന്നതിനുശേഷം അതിലേക്ക് നാലു ചെറിയ ചുവന്നുള്ളി അരിഞ്ഞത് ഇട്ടുകൊടുക്കുക. ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ രണ്ടു വറ്റൽമുളക് ചേർത്തു കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്തെടുത്ത് തയ്യാറാക്കിയ കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക. ശേഷം ചൂടാറി കഴിയുമ്പോൾ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചോറിന്റെ കൂടെ രുചിയോടെ കഴിക്കാം. ഇനി എല്ലാവരും ഉണക്കമീൻ ഇതുപോലെ കറിവെച്ച് നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.