ഉപയോഗിച്ച നാരങ്ങ തൊണ്ട് മതി. നിമിഷനേരം കൊണ്ട് പാത്രം കഴുകുന്ന ഡിഷ് വാഷ് ലിക്യുട് ഉണ്ടാക്കാം. | Making Of Dish Wash Liquid

എല്ലാ വീട്ടമ്മമാരും പാത്രം കഴുകുന്നതിന് പലതരത്തിലുള്ള ഡിഷ് വാഷുകൾ ഉപയോഗിക്കാറുണ്ട്. വിവിധതരം സുഗന്ധത്തോടുകൂടിയ ഡിഷ് വാഷുകൾ കൂടുതലും ഇന്ന് വിപണിയിൽ ലഭ്യമാണ്. അത് ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ അണുക്കൾ ഇല്ലാതാകുന്നു, പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നു എന്നിങ്ങനെ ധാരാളം പരസ്യങ്ങളാണ് കാണുന്നത്. എന്നാൽ ഇനി അതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ടതില്ല. പാത്രം കഴുകുന്ന ഡിഷ് വാഷ് ഇനി വീട്ടിൽ തയ്യാറാക്കാം.

ഇതു വളരെയധികം എളുപ്പമാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഉപയോഗിച്ച് കഴിഞ്ഞ കുറച്ചു നാരങ്ങ തൊലികൾ എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. 20 മിനിറ്റോളം നാരങ്ങാ തൊലി നല്ലതുപോലെ വേവിച്ചെടുക്കുക.

അതിനുശേഷം ഇറക്കിവെച്ച തണുക്കാനായി മാറ്റിവയ്ക്കുക. ചൂട് എല്ലാം മാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം നല്ലതുപോലെ അരിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് അരക്കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തിളച്ചു വന്നതിനുശേഷം ഇറക്കിവെച്ച് അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. അതിനുശേഷം ഒരു കുപ്പിയിലേക്ക് പകർത്തി വയ്ക്കുക. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.