ഈ കേര മീൻ കറിക്ക് എന്തൊരു സ്വാദാണ്. മീൻ മുളകിട്ടത് ഇതുപോലെ വറ്റിച്ച് കഴിച്ചുനോക്കൂ. ഇനി മീൻ കറി ഇതുപോലെ ഉണ്ടാക്കൂ. | Tasty Fish Curry

മീൻ ഏതു തന്നെയായാലും മുളകിട്ട് വെയ്ക്കുന്നത് വളരെ സ്വാദ് കൂട്ടുന്ന ഒന്നാണ്. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ മുളകിട്ടത് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഒരു നുള്ള് ഉലുവ ഇട്ട് കൊടുക്കുക.

അതിലേക്ക് 150 ഗ്രാം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, അഞ്ചു പച്ചമുളക് കീറിയത് ഇവയെല്ലാം ചേർത്ത് കൊടുത്തു നന്നായി വഴറ്റി എടുക്കുക. അതിന്റെ കൂടെ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. അതിനുശേഷം നന്നായി തന്നെ വഴറ്റിയെടുക്കുക. ഉള്ളിയുടെ നിറംമാറി വന്നതിനുശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.

പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. പൊടികൾ എല്ലാം നന്നായി പാകം ആയതിനുശേഷം കറിക്ക് ആവശ്യമായ കുടംപുളി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് രണ്ടര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം കറി നല്ലതുപോലെ തിളപ്പിക്കുക.

നന്നായി തിളച്ചു വന്നതിനുശേഷം കഴുകി വൃത്തിയാക്കി വെച്ച മീൻ ഇട്ടുകൊടുക്കുക. അതിനുശേഷം മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. കറി നന്നായി തന്നെ വറ്റിച്ചെടുക്കുക. അതിനു ശേഷം തീ ഓഫ് ചെയ്യുക. ശേഷം ഈ കറി ഒരു ദിവസം കഴിഞ്ഞു എടുത്ത് ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം രുചികരം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.