ഊഹിക്കാൻ പോലും പറ്റാത്ത മാർഗ്ഗത്തിലൂടെ ഏതു കറയും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം. ഇതുപോലെ ചെയ്തു നോക്കൂ. | Dress Cleaning Tips

നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ പലതരത്തിലുള്ള അഴുക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില അഴുക്കുകൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ചില അഴുക്കുകൾ പോകാൻ വളരെയധികം പ്രയാസമാണ്. എന്നാൽ ഈ മാർഗ്ഗങ്ങളിലൂടെയും വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന ഏതു വലിയ അഴുക്കുകളും നിഷ്പ്രയാസം വൃത്തിയാക്കി എടുക്കാം.

ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ആദ്യത്തെ മാർഗ്ഗം കറപിടിച്ച ഒരു തുണിയെടുത്ത് ആ ഭാഗം ചെറുതായി നനച്ചു കൊടുക്കുക അതിലേക്ക് ആലം പൗഡർ കുറച്ച് ഇട്ടുകൊടുക്കുക. ശേഷം ഒരു ബ്രെഷ് ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്തിട്ടും പോകാത്ത കറയുണ്ടെങ്കിൽ ആ ഭാഗത്ത് കുറച്ച് ക്ലോറിൻ ഒഴിച്ച് ബ്രെഷ് ഉപയോഗിച്ച് വൃത്തിയാക്കുക.

അതിനുശേഷം ഒരു ബ്രേഷിൽ കുറച്ച് ഗോൾകേറ്റ് എടുത്ത് ഉരച്ചു കൊടുക്കുക. അതിനുശേഷം കഴുകിയെടുക്കുക. അതുപോലെ തന്നെ വസ്ത്രങ്ങളിൽ ഉള്ള കരിമ്പന കളയുന്നതിന്. ഒരു ബക്കറ്റിൽ കുറച്ച് സോപ്പ് പൊടി ഇടുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ക്ലോറിനും ചൂടുവെള്ളവും ഒഴിച്ച് കരിമ്പനയുള്ള വസ്ത്രങ്ങൾ അതിലേക്ക് മുക്കി വയ്ക്കുക.

ശേഷം ഒരു മണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം എടുത്ത് വൃത്തിയാക്കാവുന്നതാണ്. വെള്ള തോർത്തുകളിൽ എല്ലാം കരിമ്പന വരുന്നതിന് സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ ഈ മാർഗ്ഗം ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ കരിമ്പന കളഞ്ഞെടുക്കാം. എല്ലാവരും ഇതുപോലെ ചെയ്ത് നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.