വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ് പല്ലുവേദന. പല്ലുവേദന വന്നാൽ പിന്നെ ഒന്നും തന്നെ കഴിക്കാൻ സാധിക്കാറില്ല. അതുപോലെതന്നെ ഒരു പ്രാവശ്യം പല്ലുവേദന ഉണ്ടായാൽ കുറച്ചു ദിവസത്തേക്ക് എങ്കിലും അത് നീണ്ടുനിൽക്കും. പല്ലുവേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടായേക്കാം. അതിനു വേണ്ടി നാം പല മരുന്നുകളും ഉപയോഗിക്കാറുണ്ട്.
എന്നാലിനി മരുന്നുകൾ ഇല്ലാതെ തന്നെ പല്ലുവേദന മണിക്കൂറുകൾ കൊണ്ട് മാറ്റിയെടുക്കാം. വീട്ടിൽ ഉള്ള ഈ രണ്ടു സാധനങ്ങൾ മാത്രം മതി. ഇത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു ചെറിയ ചില്ലുപാത്രം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ആ വെളിച്ചെണ്ണയിലേക്ക് രണ്ടുമൂന്ന് ഗ്രാമ്പൂ ഇട്ട് കൊടുക്കുക.
അതിനു ശേഷം ഒരു പാനിൽ കുറച്ചു വെള്ളം ചൂടാക്കി വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് ഈ ചില്ലു പാത്രം ഇറക്കി വയ്ക്കുക. അതിനുശേഷം ഒരു പട്ടു പതിനഞ്ച് മിനിറ്റോളം ചൂടാക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് തണുക്കാനായി വയ്ക്കുക. ചൂടാറിയതിനു ശേഷം ഒരു ചെറിയ പഞ്ഞി എടുത്ത് ആ വെളിച്ചെണ്ണയിൽ മുക്കി വേദനയുള്ള പല്ലിന്റെ ഭാഗത്ത് വെച്ചു കൊടുക്കുക.
ഒരു മണിക്കൂർ നേരം അതുപോലെതന്നെ വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പല്ലുവേദന പെട്ടെന്നുതന്നെ മാറ്റിയെടുക്കാം. ദിവസത്തിൽ രണ്ടു പ്രാവശ്യം എങ്കിലും ഇതുപോലെ ചെയ്യുക. മരുന്നുകൾ ഇല്ലാതെ തന്നെ പല്ലുവേദന എളുപ്പത്തിൽ മാറ്റിയെടുക്കാം. പല്ലുവേദന അനുഭവപ്പെടുന്നവർ ഈ രീതിയിൽ ചെയ്തു നോക്കുക. നല്ല മാറ്റം തന്നെ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.