ആരോഗ്യത്തിന് സഹായിക്കുന്നതിൽ ഭക്ഷണങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിൽ തന്നെ ചെറിയ ഭക്ഷണങ്ങൾക്ക് വളരെയധികം പ്രാധാന്യം കൂടുതലാണ്. അതിൽ തന്നെ എള്ള് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. എള്ള് രണ്ടുതരത്തിലുണ്ട് കറുപ്പ്, വെള്ള. ഇതിൽ കറുത്ത എള്ള് ആണ് കൂടുതൽ നല്ലത് അതിൽ അയൺ കൂടുതലാണ്. സ്ത്രീകളിൽ ആർത്തവ സംബന്ധമായ പല പ്രശ്നങ്ങൾക്കും എള്ള് വളരെയധികം സഹായിക്കുന്നു. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കൂടാതെ സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദം ഇല്ലാതാക്കാനും സഹായിക്കുന്നു. അതുപോലെതന്നെ ചർമത്തിനും വളരെയധികം നല്ലതാണ്. ചർമത്തിലെ രോഗങ്ങൾക്ക് ഇടയാക്കുന്ന ഫംഗസുകളെ ഇല്ലാതാക്കാൻ എള്ളിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കുന്നു. കൂടാതെ മുഖത്ത് കൂടുതൽ രക്തപ്രസാദം ഉണ്ടാക്കുന്നു. അൾട്രാ വയലറ്റ് രശ്മികൾ മുഖത്ത് പതിച്ച ഉണ്ടാകുന്ന ദോഷം അവസ്ഥകൾ ഇല്ലാതാക്കുന്നു.
അതുപോലെതന്നെ ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം,സിങ്ക്,കോപ്പർ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. എല്ലു തേയ്മാനം, വാദം, എന്നീ രോഗങ്ങളെ തടയുന്നു. അതുപോലെ പ്രമേഹ രോഗമുള്ളവർ ദിവസവും എള്ള് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കുന്നു. മഗ്നീഷ്യം, കാൽസ്യം, തയാമിൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഉന്മേഷം നൽകുന്നു.
കൂടാതെ എള്ള് ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും വഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അടങ്ങിയിരിക്കുന്ന അയൺ വിളർച്ച, അനീമിയ എന്നിവ തടയാൻ സഹായിക്കുന്നു. അതുപോലെതന്നെ കരളിന്റെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു അതുവഴി കാഴ്ചശക്തിയും മെച്ചപ്പെടുത്തുന്നു. എത്രയേറെ ഗുണങ്ങളാണ് എള്ളിൽ അടങ്ങിയിരിക്കുന്നത്. എല്ലാവരും തന്നെ ദിവസത്തിൽ ഒരു ടീസ്പൂൺ കുതിർത്ത എള്ള് കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.