തേങ്ങപാൽ ചേർത്ത് വറ്റിച്ച കിടിലൻ മീൻ കറി. തനി നാടൻ മീൻ കറി ഇതുപോലെ തയ്യാറാക്കൂ.

തേങ്ങാപാലിൽ നാടൻ മീൻകറി ഉണ്ടെങ്കിൽ ചോറിനൊപ്പം കഴിക്കാൻ മറ്റൊരു കറിയുടെയും ആവശ്യമില്ല. അധികം പൊടികൾ ഒന്നും ചേർക്കാതെ തന്നെ തേങ്ങാപ്പാലിൽ വറ്റിച്ച മീൻകറി തയ്യാറാക്കി എടുക്കാം. ഏതു മീൻ ആയാലും ഇതുപോലെ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഏതു മീൻ ആണോ എടുക്കുന്നത് ആ മീൻ നന്നായി കഴുകി വൃത്തിയാക്കി ആവശ്യമുള്ള വലുപ്പത്തിൽ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക.

   

ശേഷം ഒരു മൺ ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. നന്നായി ചൂടായ ശേഷം ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് എടുക്കുക അതിലേക്ക് കാൽ സ്പൂൺ ഉലുവ ചേർക്കുക. ഉലുവയും കടുകും നന്നായി പൊട്ടി വന്നതിനുശേഷം മൂന്ന് ടീസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടു കൊടുക്കുക. ഉള്ളി നന്നായി വഴന്നതിനു ശേഷം ഒരു പച്ചമുളക് കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ഇട്ടു കൊടുക്കുക. വഴന്നു വരുന്ന സമയത്ത് ഒരു വറ്റൽ മുളക് കഷ്ണങ്ങളാക്കി നുറുക്കി ഇടുക.

എല്ലാം നന്നായി വഴന്നു വന്നതിനുശേഷം നേരത്തെ തയ്യാറാക്കിയ മുളകളിന്റെയും മഞ്ഞളിന്റെയും പേസ്റ്റ് ഇട്ടു കൊടുക്കുക. പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. പച്ചമണം എല്ലാം മാറിയതിനുശേഷം കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. കറി നന്നായി തിളച്ചതിനുശേഷം എടുത്ത് വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.

അതിലേക്ക് രണ്ടു കുടമ്പുളിയും ചേർത്ത് നന്നായി വേവിച്ചെടുക്കുക. മീൻ നന്നായി വെന്തതിനുശേഷം ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഇളക്കിയോജിപ്പിക്കുക. കറി നല്ലതുപോലെ വറ്റി കുറുകി വരുന്നതുവരെ തിളപ്പിച്ചെടുക്കുക. ശേഷം അടുപ്പിൽ നിന്നും ഇറക്കി വെച്ച് ഒരു മണിക്കൂർ കഴിഞ്ഞു ഉപയോഗിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ ഒരു മണിക്കൂറിനുശേഷം കറി നന്നായി കുറുകി നല്ല രുചിയുള്ള മീൻ കറി കഴിക്കാം. ഏതു മീനും ഇതുപോലെ വളരെ രുചികരമായി തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *