അരിപൊടി ഉണ്ടെങ്കിൽ ഇനിയാർക്കും ഉണ്ടാക്കാം വായിൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം. ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. | Easy Soft Kinnathappam

വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ. ബേക്കറികളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് കിണ്ണത്തപ്പം വീട്ടിൽ തന്നെ തയ്യാറാക്കാം. ഒരു കപ്പ് അരിപൊടി കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപൊടി ഇട്ടു കൊടുക്കുക. തരികളില്ലാത്ത അരിപ്പൊടി തന്നെ തിരഞ്ഞെടുക്കാൻ വളരെയധികം ശ്രദ്ധിക്കുക.

അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് അഞ്ച് ഏലക്കായ ഇട്ടു കൊടുക്കുക. കാൽ ടീസ്പൂൺ ജീരകം ചേർക്കുക. ഒരു നുള്ള് ഉപ്പ് ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് മൂന്നു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കുക. ശേഷം നന്നായി അരച്ചെടുക്കുക.

അരച്ച് എടുത്തതിന് ശേഷം അരിപ്പ കൊണ്ട് അരിക്കുക. ശേഷം അരമണിക്കൂർ അടച്ചു വെക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ അൽപം വെള്ളമൊഴിച്ച് ചൂടാക്കാൻ വക്കുക. അതേസമയം കിണ്ണത്തപ്പം തയ്യാറാക്കുന്ന പാത്രത്തിൽ അൽപം എണ്ണയൊഴിച്ച് എല്ലാ ഭാഗത്തും പുരട്ടി വക്കുക. ശേഷം പാത്രത്തിലേക്ക് മൂന്നോ നാലോ കയിൽ മാവ് ഒഴിച്ച് കൊടുക്കുക.

ആവശ്യമെങ്കിൽ ജീരകം മാവിന് മുകളിലായി വിതറാവുന്നതാണ്. ശേഷം പാത്രം അടച്ചു വെച്ച് ചെറുതീയിൽ അരമണിക്കൂർ വേവിക്കുക. നന്നായി വെന്ത് വന്നതിനുശേഷം പാത്രം ഇറക്കിവെച്ച് തുണവാറിയത്തിന് ശേഷം പാത്രത്തിൽ നിന്നും മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. വളരെയധികം സോഫ്റ്റായ അരിപൊടികൊണ്ടുള്ള കിണ്ണത്തപ്പം ഇതുപോലെ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.