എല്ലാവരും അരിപൊടി ഉപയോഗിച്ച് ആയിരിക്കും കൊഴുക്കട്ട സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ടും നല്ല കനംകുറഞ്ഞ കൊഴുക്കട്ട ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പു ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തിയുടെ മാവു കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കുക. ശർക്കര അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. ശർക്കരയിൽ നിന്ന് വെള്ളം എല്ലാം വറ്റി നല്ല ഡ്രൈ ആയി വരണം. അതിലേക്ക് ഏലക്കായ പൊടിച്ചത് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.
തേങ്ങ നന്നായി പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റി വയ്ക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം പരത്തിയെടുക്കുക. കനം കുറഞ്ഞ് തന്നെ പരത്തിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച തേങ്ങയുടെ ഫിലിംങ്ങ് അതിനു നടുവിലായി വെച്ചു കൊടുക്കുക.
ശേഷം പൊടിഞ്ഞു ഒരു ഉണ്ടയാക്കി എടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ വെള്ളം വെള്ളമൊഴിച്ച് ചൂടാക്കുക. നന്നായി ആവി വന്നതിനുശേഷം അതിനു മുകളിലായി ഒരു തട്ട് വെച്ച് കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച കുഴക്കട്ട വച്ച് കൊടുക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക. കൊഴുക്കട്ട പാകം ആയതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.