ഇരുമ്പ് പാത്രം മയക്കി എടുക്കാൻ ചേമ്പ് ചെടി മാത്രം മതി. ഇതുപോലെ ഒരു മാർഗ്ഗം നിങ്ങൾ ചിന്തിച്ചു കാണില്ല. | Easy Kitchen Tips

ഇരുമ്പ് പാത്രം മയക്കി എടുക്കുന്നതിന് വളരെ എളുപ്പമുള്ള രണ്ടു മാർഗ്ഗങ്ങൾ പരിചയപ്പെടാം. നമ്മുടെ വീട്ടിൽ സ്ഥിരമായി ലഭിക്കുന്ന രണ്ടു വസ്തുക്കളാണ് ഒന്ന് കഞ്ഞിവെള്ളം, മറ്റൊന്ന് ചേമ്പ്. പറമ്പുകളിൽ ധാരാളമായി കാണുന്ന ഒരു ചെടിയാണ് ചേമ്പ്. രണ്ടു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇരുമ്പ് പാത്രം മയക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ കഞ്ഞിവെള്ളം ഉപയോഗിച്ച് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

അതിനായി ഇരുമ്പ് പാത്രത്തിൽ മുഴുവൻ നിറയുന്ന അത്രയും കഞ്ഞി വെള്ളം എടുക്കുക. ശേഷം അടുപ്പിൽവെച്ച് നന്നായി തിളപ്പിക്കുക. കഞ്ഞിവെള്ളം ആദ്യം ഒഴിച്ചതിനേക്കാൾ പകുതി ആകുന്നതുവരെ വറ്റിച്ചെടുക്കുക. അതിനുശേഷം ഇറക്കിവയ്ക്കുക. അതിനു ശേഷം മൂന്ന് ദിവസം അതുപോലെതന്നെ വയ്ക്കുക. മൂന്ന് ദിവസത്തിനുശേഷം കഞ്ഞിവെള്ളം കളയുക.

അതുകഴിഞ്ഞ് ഇരുമ്പ് പാത്രം ഒരു സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ശേഷം കഴുകിയെടുക്കുക. അതിനുശേഷം പാത്രം ചൂടാക്കി അതിലെ വെള്ളം എല്ലാം വറ്റിപ്പോയതിനുശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം പദത്തിന്റെ എല്ലാ ഭാഗത്തേക്കും എണ്ണ തേക്കുക. പാത്രം നന്നായി ചൂടായതിനു ശേഷം തീ ഓഫ് ചെയ്യുക.

ശേഷം അതിലെ എണ്ണ എല്ലാം കളഞ്ഞു കഴുകിയെടുക്കുക. മറ്റൊരു മാർഗം ചേമ്പിന്റെ തണ്ട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇരുമ്പു പാത്രത്തിൽ ഇട്ടു കൊടുക്കുക. അതിലേക്ക് നിറയെ വെള്ളം ഒഴിച്ച് മൂന്നുദിവസം മാറ്റിവയ്ക്കുക. അതിനുശേഷം വെള്ളം കളഞ്ഞ് സ്ക്രബർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഈ രണ്ടു മാർഗ്ഗങ്ങളും ഉപയോഗിച്ചുകൊണ്ട് ഇരുമ്പ് പാത്രത്തെ മയക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.