ചോറിനു കൂടെ കഴിക്കാൻ ഒരു അടിപൊളി മീൻ കറി തയ്യാറാക്കാം. ഇനി മീൻ ഏതായാലും കറി ഇതുപോലെ ഉണ്ടാക്കി നോക്കുക. | Easy Fish Curry Recipe

മീൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പലരീതിയിൽ മീൻ കറി തയ്യാറാക്കുന്നവർ ഉണ്ട്. ഇനി വ്യത്യസ്തമായ രീതിയിൽ ഒരു കുറുകിയ മീൻ കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് തേച്ചുപിടിപ്പിക്കുക. ശേഷം മാറ്റിവെക്കുക.

അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു വലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടി സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു തക്കാളി നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ പകുതിയോളം പൊരിച്ചെടുക്കുക.

ശേഷം മാറ്റിവെക്കുക. അടുത്തായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, കറിവേപ്പില, ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം അരച്ച് വെച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക. ശേഷം മസാലയുടെ പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക.

തക്കാളി വെന്തു വന്നതിനുശേഷം അതിലേക്ക് മൂന്നു കുടംപുളി ചേർത്ത് കൊടുക്കുക. ശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർക്കുക. ചൂടുവെള്ളം തന്നെ ചേർത്തു കൊടുക്കുക. ശേഷം കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തിളച്ചു വന്നതിനുശേഷം അതിലേക്ക് മീൻ ചേർക്കുക. നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ അതിലേക്കു അരക്കപ്പ് ഒന്നാംപാൽ ചേർത്ത് കൊടുക്കുക. തീ ഓഫ്‌ ചെയ്ത് ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.