എല്ലാ വീടുകളിലും മുട്ട കഴിക്കുന്നവർ ഉണ്ടാകും. മുട്ട പൊട്ടിച്ചതിനുശേഷം അതിന്റെ തോട് കളയുകയാണ് പതിവ്. ചിലർ മുട്ടത്തോട് ചെടികൾക്ക് ഇട്ട് കൊടുക്കാറും ഉണ്ട്. എന്നാൽ മുട്ടത്തോട് ഉപയോഗിച്ച് വളരെ ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യം തന്നെ കുറച്ചു മുട്ടത്തോട് എടുത്തു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
മിക്സിയുടെ ബ്ലേഡ് മൂർച്ച കുറവാണെങ്കിൽ ഈ രീതിയിൽ ചെയ്താൽ ബ്ലേഡ് മൂർച്ച കിട്ടും. അതുപോലെ പൊടിച്ചു വച്ചിരിക്കുന്ന മുട്ടത്തോട് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കാം. സ്റ്റീൽ പാത്രത്തിൽ അടിയിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യാൻ മുട്ടത്തോട് പൊടിച്ചതും കുറച്ച് വെള്ളവും ചേർത്ത് കൈകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. ആവശ്യമെങ്കിൽ സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കാം.
ശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. ഏതുതരം പാത്രത്തിന്റെ മുകളിലുള്ള കറകൾ ഇല്ലാതാക്കുവാനും മുട്ടത്തോട് പൊടിച്ചത് ഉപയോഗിക്കാം. അതുപോലെ ചില സ്റ്റീൽപാത്രത്തിൽ അടിയിൽ കാണുന്ന സ്റ്റിക്കറുകൾ ഇല്ലാതാക്കാൻ കുറച്ച് മുട്ടത്തോട് പൊടിച്ചതും വെള്ളവും ചേർത്ത് ഉരച്ചു വൃത്തിയാക്കുക.
അതുപോലെ ചില ചില്ലു കുപ്പികളുടെ മുകളിൽ ഉണ്ടാകുന്ന സ്റ്റിക്കറുകൾ ഇല്ലാതാക്കുവാനും ഈ രീതി ഉപയോഗിക്കാം. കൂടാതെ കൈ വിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കാൻ മുട്ടത്തോട് പൊടി ഇട്ട് ഉരച്ചു കൊടുക്കുക. ഇനി ആരും തന്നെ മുട്ടത്തോട് വെറുതെ കളയാതെ ഉപകാരപ്രദമായ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.