നല്ല പഞ്ഞി പോലുള്ള വട്ടയപ്പം നല്ല എരുവുള്ള ഇറച്ചി കറിയും കൂട്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റ് വെള്ളയപ്പം തന്നെ കഴിക്കാനും വളരെ രുചിയാണ്. ഇനി വേഗം തന്നെ സോഫ്റ്റ് വട്ടയപ്പം ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം തന്നെ ഒന്നരകപ്പ് പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് വെക്കുക.
അരി കുതിർന്നതിനു ശേഷം അതിൽ നിന്നും കുറച്ച് അരി എടുത്ത് ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി അടുപ്പിൽവെച്ച് ഒരു കപ്പ് വെള്ളവും ചേർത്ത് കുറുക്കി എടുക്കുക. നന്നായി കുറുകി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് പകർത്തി തണുക്കാനായി മാറ്റി വയ്ക്കുക. അതിനുശേഷം കുതിർത്ത ബാക്കി പച്ചരിയും ഒരു കപ്പ് തേങ്ങയും നാളികേര വെള്ളവും ചേർത്ത് തരി ഇല്ലാതെ അരച്ചെടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും കുറുക്കിയ അരിപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. അതിനു ശേഷം മാവ് നന്നായി പൊന്തി വരുന്നതിനായി മാറ്റിവെക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം ആവശ്യത്തിനനുസരിച്ച് ഏലയ്ക്കാപ്പൊടി ചേർക്കുക.
അതിനുശേഷം വട്ടയപ്പം തയ്യാറാക്കാൻ എടുത്തു വെച്ചിരിക്കുന്ന പാത്രത്തിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും നന്നായി പുരട്ടുക. അതിനുശേഷം പത്രത്തിന്റെ പകുതിയോളം മാത്രം മാവൊഴിച്ച് ആവിയിൽ വെച്ച് 10 മിനിറ്റ് എങ്കിലും വേവിച്ചെടുക്കുക. നല്ലതുപോലെ വെന്തുവന്നാൽ പത്രത്തിൽ നിന്നും അടർത്തി മാറ്റുക. വളരെ രുചികരവും സോഫ്റ്റായ വട്ടയപ്പം ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.