കുട്ടികളുടെ യൂണിഫോമിൽ ഉണ്ടാവുന്ന അഴുക്കുകൾ ആണ് വീട്ടമ്മമാരെ കൂടുതൽ കഷ്ടപ്പെടുത്തുന്നത്. പേനയുടെ മഷി, എണ്ണക്കറ, സ്കെച്ച് പെൻസിലിൻ മഷി ഇത്തരം കറകൾ കളയാൻ വീട്ടമ്മമാർ വസ്ത്രങ്ങൾ കല്ലിട്ടു ഒരുപാട് ഉരച്ച് കഴിക്കേണ്ടതായി വരും. അതെല്ലാം വസ്ത്രങ്ങൾ പെട്ടെന്നുതന്നെ കേടു വരാനും ഇടയാക്കുന്നു. ഇനി ഇത്തരം അഴുക്കുകൾ കളയാൻ വളരെ എളുപ്പമാണ്.
വെള്ള വസ്ത്രങ്ങളിൽ ഉള്ള പേന മഷി ഉള്ള ഭാഗത്ത് കുറച്ച് സ്പ്രേ അടിച്ചു കൊടുക്കുക. ശേഷം കൈ കൊണ്ട് ചെറുതായി ഉരച്ച് കൊടുക്കുക. ഇതുപോലെ ഉരച്ചിട്ടും പോകാത്ത അഴുകുകൾ ഉണ്ടെങ്കിൽ കുറച്ചു പേസ്റ്റ് തേച്ച് ഉരച്ചു കൊടുക്കുക. അതുപോലെതന്നെ എണ്ണമയമുള്ള ഭാഗങ്ങളിലെല്ലാം പേസ്റ്റ് തേച്ച് ഒരു ബ്രെഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകിയെടുക്കുക.
അതുപോലെ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരിൽ കുറച്ചു നാളുകൾക്ക് ശേഷം വസ്ത്രങ്ങൾ മങ്ങി വരാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുത്ത് അതിൽ കുറച്ച് പേസ്റ്റ് ഇട്ട് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി വെള്ള വസ്ത്രങ്ങൾ മുക്കിവയ്ക്കുക. കുറച്ച് സമയത്തിന് ശേഷം എടുത്ത് നോക്കുകയാണെങ്കിൽ വസ്ത്രങ്ങളെല്ലാം തന്നെ പുതിയത് പോലെ തിളങ്ങും.
അതുപോലെ തന്നെയാണ് വസ്ത്രത്തിന്റെ കക്ഷത്തിൽ കാണുന്ന ചെറിയ മഞ്ഞ കളർ പോകുന്നതിന് ഈ രീതിയിൽ തന്നെ ഉപയോഗിക്കുക. ഇനി വസ്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.