ഊണ് കഴിക്കാൻ ഒന്നാന്തരം ഒരു കോവക്ക കറി റെഡിയാക്കാം. ഇനി ഒരു കോവക്കപോലും ബാക്കി കാണില്ല. | Tasty Kovakka Curry

കേരളത്തിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. കോവക്ക ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വ്യത്യസ്തമായ ഒരു കോവയ്ക്ക കറി തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് നോക്കാം. അതിനായി ആദ്യം തന്നെ അരക്കപ്പ് കോവക്ക നീളനെ അരിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക.

അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, മൂക്കാൻ ടീസ്പൂൺമഞ്ഞൾപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. ശേഷം 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പകുതി തേങ്ങ ചിരകിയത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

അതിനുശേഷം മാറ്റി വച്ചിരിക്കുന്ന കോവക്കയിലേക്ക് കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് ഇളക്കുക. അതിനുശേഷം കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ഇട്ടു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ വീണ്ടും തിളപ്പിക്കുക. കറി തിളച്ചു കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ ചുവന്നുള്ളി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു ചെറുതായൊന്ന് മൊരിയിച്ചെടുക്കുക. സവാള മൊരിഞ്ഞു വന്നതിനുശേഷം കാൽ ടീസ്പൂൺമഞ്ഞൾപ്പൊടി ഇടുക. ആവശ്യമെങ്കിൽ കുറച്ചു മുളകുപൊടി ചേർക്കാവുന്നതാണ്. എല്ലാം നന്നായി മൊരിഞ്ഞ് വന്നാൽ കറിയിലേക്ക് ഒഴിക്കുക. ചോറിനൊപ്പം ഇങ്ങനെയൊരു കറി ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.