ഇതാരും കഴിച്ചു കാണില്ല. തേങ്ങ ചേർക്കാതെ കൊഴുപ്പുള്ള ചെറുപയർ കറി തയ്യാറാക്കി എടുക്കാം.

മലയാളികൾക്ക് തേങ്ങാ ചേർത്ത കറികൾ കഴിക്കാൻ വളരെയധികം താല്പര്യം ഉള്ളവരാണ്. തേങ്ങ ചേർത്ത് നല്ല കൊഴുപ്പുള്ള ചെറുപയർ കറി എല്ലാ വീടുകളിലും സ്ഥിരം ഉണ്ടാക്കുന്ന ഒന്നാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തേങ്ങ ചേർക്കാതെ തന്നെ വളരെ കൊഴുപ്പുകൂടിയ ചെറുപയർ കറി ഉണ്ടാക്കിയെടുക്കാം. ഈ രീതിയിൽ ചെറുപയർ ഉണ്ടാക്കി നോക്കൂ. തയ്യാറാക്കാനായി ആദ്യം തന്നെ ചെറുപയർ വെള്ളത്തിലിട്ട് കുതിർത്ത് വെക്കേണ്ടതാണ്.

അതിന് കൂടെ ഒരു ചെറിയ കഷ്ണം പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വക്കുക. അതിനുശേഷം രണ്ടും കൂടെ ഒരു പാത്രത്തിൽ ഇട്ടുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും എരുവിനു അതിനനുസരിച്ച പച്ചമുളകും ഒരു തക്കാളി അരിഞ്ഞതും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി എടുക്കുക

അതിനുശേഷം പാത്രം മൂടിവെച്ച് നന്നായി വേവിക്കാൻ വെക്കുക. നല്ലതുപോലെ വെന്തു വന്നതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം ഒരുനുള്ള് ഉലുവയും 2 വറ്റൽമുളകും ചേർത്ത് ചൂടാക്കി എടുക്കുക.

നന്നായി ചൂടായി വന്നതിനുശേഷം ഒരു പകുതി സവാള അരിഞ്ഞതും ചേർത്ത് നന്നായി വറുത്തെടുക്കുക. സവാള നന്നായി വറുത്ത് വന്നതിനു ശേഷം തയ്യാറാക്കി വെച്ച കറിയിലേക്ക് താളിച്ച് ചേർക്കുക. തേങ്ങ ചേർക്കാതെ തന്നെ വളരെ രുചികരമായ ചെറുപയർ കറി തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.