രാവിലെ ഇനി എന്തെളുപ്പം. ബാക്കി വരുന്ന ഒരു കപ്പ് ചോറു മാത്രം മതി. രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാം. | Easy Breakfast Recipe

എല്ലാ വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ബ്രേക്ക് ഫാസ്റ്റ് റെസിപ്പികൾ പരീക്ഷിക്കുന്നവർ ആയിരിക്കാം. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും അല്ലാത്ത വീട്ടമ്മമാർക്കും വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. ഇതിന് ബാക്കിവരുന്ന ഒരു കപ്പ് ചോറും മാത്രം മതി. ഇത് തയ്യാറാക്കുന്നതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക.

അതിലേക്ക് ഒരു കപ്പ് അരിപൊടി, ഒരു മുട്ട പൊട്ടിച്ചത്, രണ്ട് ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പഞ്ചസാര ഓരോരുത്തരുടെയും ഇഷ്ടത്തിന് ചേർക്കാവുന്നതാണ്. ദോശ മാവിന്റെ പരുവത്തിൽ വേണം തയ്യാറാക്കുവാൻ. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ശേഷം ഒരു 15 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് എണ്ണ തേച്ച് പുരട്ടുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവൊഴിച്ച് കൊടുക്കുക. ഇഷ്ടമുള്ള വലുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. പാകാമായതിന് ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.

ആവശ്യമെങ്കിൽ ഈ അപ്പം എണ്ണ ഉപയോഗിക്കാതെ ഒരു നോൺസ്റ്റിക് പാത്രത്തിൽ തയ്യാറാക്കാവുന്നതാണ്. അത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തയ്യാറാക്കാം. ഈ അപ്പം തന്നെ കഴിക്കുവാനും വളരെയധികം രുചികരമാണ്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.