നല്ല സുന്ദരമായി പുഞ്ചിരിക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ചിലർക്കെങ്കിലും പല്ലുകളിൽ ഉണ്ടാക്കുന്ന കറകൾ ഉള്ളതുകൊണ്ട് തന്നെ തുറന്നു ചിരിക്കാൻ ആർക്കും പറ്റാതെ വരുന്നു. ശരിയായ രീതിയിൽ പല്ല് തേക്കാതെ വരുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ പല്ലുകളിൽ ഉണ്ടാക്കുന്ന കറകൾ ഇനി നിഷ്പ്രയാസം വൃത്തിയാക്കി എടുക്കാം.
ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു തക്കാളിയുടെ പകുതി മുറിച്ചെടുക്കുക. ശേഷം തക്കാളി പിഴിഞ്ഞ് അതിന്റെ നീരെടുക്കുക. അതിനു ശേഷം അരിച്ചു എടുക്കുക. അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് അരിച്ച് ഒഴിക്കുക. അതിലേക്ക് നമ്മൾ സാധാരണയായി പല്ലുതേക്കാൻ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു പേസ്റ്റ് കുറച്ച് ചേർത്ത് കൊടുക്കുക.
എന്നും പല്ലു തേക്കാൻ എത്ര പേസ്റ്റ് ഉപയോഗിക്കുന്നുവോ അത്രയും എടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പേസ്റ്റ് എല്ലാം തന്നെ നന്നായി അലിഞ്ഞു വരണം. അതിനുശേഷം തയ്യാറാക്കിവെച്ച ഈ ലായനി ഒരു ബ്രഷിൽ മുക്കി പല്ലിൽ തേച്ചു കൊടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും തേച്ചു കൊടുക്കുക.
ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ പല്ലിലെ കറകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് പോകുന്നത് കാണാൻ സാധിക്കും. പല്ലിൽ ഒരുപാട് കറകൾ ഉള്ളവർ ദിവസത്തിൽ ഒരു തവണ ഇതുപോലെ ചെയ്യുക. എല്ലാവർക്കും നല്ല മാറ്റം തന്നെ ഉണ്ടാകും. ഇനി ധൈര്യമായി തന്നെ മറ്റുള്ളവരുടെ മുന്നിൽ പുഞ്ചിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.