രാവിലെയും വൈകുന്നേരവും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു ഹെൽത്തി ഫുഡ് ഉണ്ടാക്കി നോക്കിയാലോ. വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് ശർക്കര ഇട്ട് കൊടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലതുപോലെ അലിയിച്ചെടുക്കുക.
അതിനുശേഷം ശർക്കരപ്പാനി ഒരു അരിപ്പ കൊണ്ട് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു അര കപ്പ് ഗോതമ്പു പൊടി എടുക്കുക. അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. വേണമെങ്കിൽ തേങ്ങാ കളർ മാറാതെ വറുത്ത് പൊടിച്ചു ചേർക്കാവുന്നതാണ്. അതിലേക്ക് അരടീസ്പൂൺ ഏലയ്ക്കാപ്പൊടി, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു ചെറിയ നുള്ള് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
അതിലേക്ക് തയ്യാറാക്കിവെച്ച ശർക്കരപ്പാനി ചേർത്ത് ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രം എടുത്തത് അതിന്റെ എല്ലാ ഭാഗത്തും നന്നായി നെയ്യ് പുരട്ടുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം ആവിയിൽ അരമണിക്കൂർ നേരം നന്നായി വേവിച്ചെടുക്കുക.
ശേഷം വെന്തോ എന്നറിയാൻ ഒരു കത്തി കൊണ്ട് കുത്തി നോക്കുക. അതിനുശേഷം തണുക്കാനായി മാറ്റിവെക്കുക. ശേഷം പാത്രത്തിൽ നിന്നും അടർത്തി മാറ്റുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം ഇന്നു തന്നെ എല്ലാ വീട്ടമ്മമാരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.