എല്ലാ പറമ്പുകളിലും വീടിന്റെ പരിസരങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള. ബലിപൂവ് എന്നും ഇതിന് പേരുണ്ട്. ഔഷധ രംഗത്തും ആചാര രംഗത്തും ഇതിന്റെ സ്ഥാനം മുന്നിൽ തന്നെയാണ്. പൂജകളിൽ ബലി കർമങ്ങളിലും ഈ ചെടി ഒഴിവാക്കാനാവാത്ത ഒന്നാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും ഇത് വളരെയധികം ഫലപ്രദമാണ്.
രക്തസ്രാവം, കൃമി ശല്യം, മൂത്രക്കല്ല് എന്നിവയ്ക്കെല്ലാം ഏറെ ഉത്തമമാണ്. മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ധാരാളം ഉപയോഗിക്കാറുണ്ട്. വൃക്കയിലെ കല്ല് ഇല്ലാതാക്കാൻ ചെറുളയുടെ ഇല പാലിലോ നെയ്യിലോ ഇട്ട് കുടിക്കുന്നത് ഗുണകരമാണ്. ശരീരവേദന, നടുവേദന എന്നിവയ്ക്ക് ചെറൂളയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
പ്രമേഹ രോഗമുള്ളവർക്ക് പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ചെറുളയുടെ ഇല മോരു ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും ചെറൂള വളരെയധികം ഗുണം ചെയ്യും. അതുപോലെതന്നെ മൂലക്കുരു രോഗമുള്ളവർക്ക് ഉണ്ടാകുന്ന അമിത രക്തസ്രാവം തടയാൻ ചെറൂള സഹായിക്കുന്നു.
സ്ത്രീകൾ എന്നും പുരുഷന്മാർ എന്ന വ്യത്യാസമില്ലാതെ തന്നെ മൂത്രാശയ രോഗങ്ങളെ പരിഹരിക്കാൻ ചെറൂള വളരെ നല്ലതാണ്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതുപോലുള്ള പച്ചമരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പായി ഡോക്ടറുടെ നിർദ്ദേശം എടുക്കുക. എന്തുകൊണ്ടെന്നാൽ ഇത്തരം പച്ചമരുന്ന് ഉപയോഗിക്കുമ്പോൾ നമ്മുടെ ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.