ആഹാ! ഇതിന്റെ രുചി പറയാതെ വയ്യ. കണ്ടാൽ അറിയാം ഇതൊരു ഒന്നൊന്നര കറിയാണ്. ഇനി ചോറുണ്ണാൻ ഇത് മതി.

ചോറിനും ചപ്പാത്തിക്കും കഴിക്കാൻ 5 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന കറി ഉണ്ടെങ്കിൽ മറ്റൊരു കറിയുടെയും ആവശ്യമില്ല. ഉണക്കച്ചെമ്മീൻ വെച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കറി ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ ഉണക്കചെമ്മീൻ എടുത്തത് അതിന്റെ തല കളഞ്ഞതിനുശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാനിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക.

മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. മറ്റൊരു പാനിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടായതിനുശേഷം അതിലേക്ക് അരടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക. കടുക് പൊട്ടി വന്നതിനുശേഷം കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഒരു വലിയ രണ്ട് സബോള ചെറുകഷണങ്ങളാക്കി അരിഞ്ഞത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

നന്നായി വഴങ്ങുന്നു വന്നതിനു ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി അരച്ചത് ചേർക്കുക. ശേഷം മൂന്ന് പച്ചമുളക് കീറിയതും ഇട്ട് വഴറ്റിയെടുക്കുക. സവാള നന്നായി വഴന്നു വന്നതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, ചെറു കഷണങ്ങളാക്കിയ രണ്ട് തക്കാളി ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി നന്നായി വഴന്നു വന്നതിനു ശേഷം വറുത്തു വെച്ച ചെമ്മീൻ അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക. ശേഷം ചെമ്മീൻ നന്നായി വെന്തു വരുന്നതിനായി അൽപസമയം അടച്ചുവെച്ച് വേവിക്കുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിൽ പുളിയെടുത്ത് വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിക്കുക. ശേഷം എണ്ണ നന്നായി തെളിഞ്ഞു വരുന്നവരെ നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തു വന്നതിനുശേഷം കറിവേപ്പില ഇട്ട് ഇറക്കി വയ്ക്കാം. വളരെ സ്വാദിഷ്ടവും പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഉണക്ക ചെമ്മീൻ കറി തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.