എല്ലാ വീട്ടിലും ഉള്ള പ്രശ്നമായിരിക്കും പാറ്റ ശല്യവും അതുപോലെതന്നെ എലി ശല്യവും. പാറ്റയെയും എലിയേയും ഇല്ലാതാക്കാൻ വിപണിയിൽ ധാരാളം വിഷം ലഭിക്കുന്നുണ്ട്. എന്നാൽ അതെല്ലാം തന്നെ വളരെ അപകടകരമാണ്. എന്നാൽ വിഷം ഇല്ലാതെ പറ്റായെയും എലിയെയും ഇല്ലാതാക്കാൻ എളുപ്പ മാർഗം ഉണ്ട്. പാറ്റയെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം.
ആദ്യം തന്നെ കുറച്ച് കർപ്പൂരവും ചന്ദനത്തിരിയും എടുക്കുക. ശേഷം നന്നായി പൊടിക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇളക്കിയോജിപ്പിക്കുക. ഈ മിശ്രിതം ഒരു പഞ്ഞിയിൽ മുക്കിയോ അല്ലെങ്കിൽ സ്പ്രേ കുപ്പിയിൽ ഒഴിച്ചോ പാറ്റ വരുന്ന ഭാഗങ്ങളിലെല്ലാം ഒഴിക്കാവുന്നതാണ്. മറ്റൊരു മാർഗം ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി ഏതെങ്കിലും ഭക്ഷണ പദാർത്ഥത്തിൽ തേച്ചു പിടിപ്പിച്ച് പാറ്റ വരുന്ന ഭാഗത്ത് വെച്ചു കൊടുക്കുകയാണെങ്കിൽ പാറ്റയെല്ലാം പെട്ടെന്ന് ചത്തുപോകും.
എലിയെ ഇല്ലാതാക്കാനുള്ള ഒരു മാർഗ്ഗം ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് കുറച്ച് പാരസെറ്റമോൾ പൊടിച്ച് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ എലി കൂടുതലായി വരുന്ന സ്ഥലങ്ങളിലെല്ലാം വച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ എലികൾ എല്ലാം ഇത് തിന്നു പെട്ടെന്ന് തന്നെ ചത്തുപോകുന്നു. ഈ മാർഗങ്ങൾ എല്ലാം തന്നെ എല്ലാ വീട്ടമ്മമാരും പരീക്ഷിച്ചുനോക്കുക. വിഷമമില്ലാതെ പാറ്റയെയും എലിയേയും ഇനി വീട്ടിൽ നിന്നും തുരത്തി ഓടിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.