ഇതാണ് മക്കളെ ബീഫ്ഫ്രൈ. വീട്ടിൽ തയ്യാറാക്കാം റെസ്റ്റോറന്റ് റ്റൈൽ ബീഫ് ഫ്രൈ. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല.

പൊറോട്ടക്കൊപ്പം ചേർന്നു പോകുന്ന ഒരു കിടിലൻ കോമ്പിനേഷനാണ് ബീഫ്. ബീഫ് തയ്യാറാക്കാൻ പുതിയ രീതികൾ തേടുന്നവരാണ് ഓരോ വീട്ടമ്മമാരും. അവർക്കായി റസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന രീതിയിൽ ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇതു വളരെയധികം ഇഷ്ട്ടപെടും. അതിനായി ആദ്യമായി എല്ലില്ലാത്ത ഒരു കിലോ ബീഫ് കഷണങ്ങൾ തിരഞ്ഞെടുക്കുക.ശേഷം ഒരു കുക്കറിലേക്ക് ഇടുക.

അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അതിലേക്ക് നാല് സ്പൂൺ വെള്ളവും ചേർത്ത് കുക്കർ അടച്ച് വെച്ച് മുക്കാൽ ഭാഗത്തോളം ബീഫ് വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം അൽപസമയം തണുക്കാനായി മാറ്റിവയ്ക്കുക.ശേഷം നീളത്തിൽ മുറിച്ചെടുക്കുക.

അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി, രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒന്നേ കാൽ ടീസ്പൂൺ വറ്റൽമുളക് പൊടിച്ചത്, മുക്കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ നാരങ്ങാനീര്, രണ്ട് ടീസ്പൂൺ കോൺഫ്ലവർ, ഒരു ടീസ്പൂൺ അരിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീ സ്പൂൺ വെളിച്ചെണ്ണ, രണ്ട് ടീസ്പൂൺ ബീഫ് വേവിച്ച വെള്ളം എങ്ങനെ എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം അതിലേക്ക് മുറിച്ചുവെച്ച ബീഫ് കഷണങ്ങൾ ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഒരു മണിക്കൂർ നേരത്തേക്ക് ബീഫ് മാറ്റിവെക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ബീഫ് നന്നായി പൊരിച്ചെടുക്കുക. ബീഫ് എല്ലാം കോരി മാറ്റിയതിനുശേഷം. അതേ എണ്ണയിലേക്ക് കറിവേപ്പിലയും ആവശ്യത്തിന് പച്ചമുളക് കീറിയതും ഇട്ട് വറുത്ത് ബീഫിനു മുകളിലേക്ക് ഇടുക. റസ്റ്റോറന്റ് സ്റ്റൈൽ ബീഫ് ഫ്രൈ വീട്ടിൽ തന്നെ ഈ രീതിയിൽ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.