മുട്ടക്കറി ചക്കക്കുരുവിട്ട് കറിവെച്ച് നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കുക. വളരെയധികം രുചികരമായ മുട്ടക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കുക. ഈ മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിന് ചക്കക്കുരു തോല് എല്ലാം കളഞ്ഞ് കഴുകി കുക്കറിലേക്ക് ഇടുക. ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക. അതേസമയം കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു പാനിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതോടൊപ്പം കറിവേപ്പില, രണ്ട് ഗ്രാമ്പൂ, ചെറിയ കഷ്ണം പട്ട, ഒരു നുള്ള് കുരുമുളക് നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിനുശേഷം തീ കുറച്ചു വെച്ച് അതിൽ ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.
മുടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ചേർക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ചക്കക്കുരു നല്ലതുപോലെ വെന്തു വന്നതിനു ശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ഇതിലേക്ക് ഇട്ട് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം, ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക.
അതിനുശേഷം കറി നല്ലതുപോലെ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എന്നിലൂടെ ശേഷം ഒരു ടീസ്പൂൺ കടുക് മൂന്ന് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. 10 മിനിറ്റ് അതുപോലെ തന്നെ അടച്ചു വയ്ക്കുക. അതിനുശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.