പാല് കുടിക്കാൻ മടിയുള്ള കുട്ടികൾക്കും അതുപോലെ പാലിൽ വ്യത്യസ്തമായ രുചികളിൽ കഴിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കും എത്ര കുടിച്ചാലും മതിവരാത്ത പാലു കൊണ്ടുള്ള പുതിയ ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് കസ്റ്റഡ് പൗഡർ എടുക്കുക. അതിലേക്ക് കാൽ കപ്പ് പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മാറ്റി വെക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് തയ്യാറാക്കിയ കസ്റ്റഡ് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. പാല് നല്ലതുപോലെ കുറുകി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. നന്നായി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ച് കസ്ക്കസ് തയ്യാറാക്കി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ആപ്പിൾ ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർക്കുക.
അതിലേക്ക് ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കാം. അതിനുശേഷം നേരത്തെ തയ്യാറാക്കിയ കസ്റ്റഡ് ചേർക്കുക. അതിലേക്ക് ഓരോരുത്തർക്കും ആവശ്യമായ അളവിൽ തണുത്ത പാൽ ചേർക്കുക. കൂടാതെ ഫ്രീസറിൽ വെച്ച് കട്ടയാക്കിയെടുത്ത കുറച്ചു പാലു കൂടി ചേർക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് കർക്കസ് ചേർക്കുക, ആവശ്യമെങ്കിൽ കുറച്ച് നട്സ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം ജ്യൂസ് പകർത്തുന്ന പാത്രത്തിലേക്ക് ഒഴിക്കുക. വിരുന്നുകാരെ ഞെട്ടിക്കാൻ തീർച്ചയായും എല്ലാ വീട്ടമ്മമാരും ഇതുപോലെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.