കപ്പയും പാലും ചേർത്ത് വ്യത്യസ്തമായ ഒരു കറി ഉണ്ടാക്കിയെടുക്കാം. ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ഇനി മൂന്നുനേരവും കപ്പ മതി. | Making Of Pal Kappa

കപ്പ ഉപയോഗിച്ചുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. കൂടുതലും വീടുകളിൽ കപ്പ പുഴുങ്ങിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പുതിയ രീതിയിൽ മൂന്നുനേരവും കഴിക്കാൻ തോന്നുന്ന രുചികരമായ പാൽ കപ്പ തയ്യാറാക്കാം. അതിനായി കപ്പ ഒരു മീഡിയം വലുപ്പത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ച് എടുക്കുക.

   

അതിനുശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ടീ സ്പൂൺ കടുകിട്ടു കൊടുക്കുക. അതിലേക്ക് ചെറിയ കൃഷ്ണ ഇഞ്ചി ചതച്ചത്, ഒരു പിടി ചുവന്നുള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. എല്ലാം നന്നായി വഴന്നു വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് ചതച്ചത് ഇട്ട് കൊടുകുക.

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കപ്പ ചേർത്ത് കൊടുക്കുക. ശേഷം കപ്പ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. തേങ്ങാപ്പാൽ ഓരോരുത്തരുടെയും ഇഷ്ടപ്പെടുന്ന സരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നന്നായി തിളപ്പിച്ചെടുക്കുക.

തേങ്ങ പാലിൽ കപ്പ നല്ലതുപോലെ കുറുകി വരണം. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. നല്ലതുപോലെ വറ്റിച്ചെടുക്കുക. എല്ലാം പാകം ആയതിന് ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ വിളമ്പാം. കുട്ടികൾക്കും മുതിർന്നവർക്കും ഈ വിഭവം ഒരുപോലെ തന്നെ ഇഷ്ടപ്പെടും. ഈ വിഭവം മൂന്നുനേരവും കഴിക്കാൻ വളരെ രുചികരമാണ്. എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *