കപ്പലണ്ടി ദിവസവും കഴിക്കുന്നവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. ഇതറിയാതെ പോയാൽ വലിയ നഷ്ടം ആയിരിക്കും. | Benefits Of Peanuts

കപ്പലണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് കപ്പലണ്ടി. ദിവസവും കപ്പലണ്ടി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിലക്കടല വെറുതേ കഴിക്കുന്നതിനേക്കാൾ കുതിർത്തു കഴിക്കുന്നതു കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, ബീ വിറ്റാമിൻ, മഗ്നീഷ്യം എന്നിവയുടെ സമ്പന്ന ഉറവിടമാണ് നിലക്കടല അഥവാ കപ്പലണ്ടി. ഇത് ശരീരപുഷ്ടിക്ക് സഹായിക്കുന്നു.

കപ്പലണ്ടിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്നു ഇതിലൂടെ മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു നട്ട്സ് ആണ് കപ്പലണ്ടിയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നിയാസിൻ,കോപ്പർ, മഗ്നീഷ്യം, ആന്റി ഓക്സിഡ്കൾ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

നിലക്കടലയിലെ ആന്റി ഓക്സൈഡുകൾ ക്യാൻസർ സാധ്യതയുള്ള കോശങ്ങളെ നശിപ്പിക്കും എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഇരുമ്പ്, ഫോലൈറ്റ്, കാൽസ്യം എന്നിവ ഇതിന് സഹായിക്കുന്നു. എല്ലു സംബന്ധമായ രോഗങ്ങൾക്കും കപ്പലണ്ടി വലിയ പരിഹാരമാണ്. അൽഷിമേഴ്സ് പോലുള്ള രോഗങ്ങളും കപ്പലണ്ടി കഴിക്കുന്നതിലൂടെ കുറയും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കപ്പലണ്ടി ശീലമാക്കുക ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

രക്തസമ്മർദ്ദത്തെ കുറക്കാൻ നിലക്കടല സഹായിക്കുന്നു. അതുപോലെതന്നെ ഉപ്പുള്ള കപ്പലണ്ടി കഴിക്കുന്നതുകൊണ്ട് ശരീരത്തിൽ സോഡിയത്തിന്റെ അളവ് വർധിക്കാൻ ഇടയാക്കുന്നു. അതുപോലെതന്നെ അമിതമായി കപ്പലണ്ടി കഴിക്കുന്നതും ശരീരഭാരം വർദ്ധിക്കാൻ ഇടയാക്കുന്നു. അമിതമായി നിലക്കടല കഴിക്കുന്നത് ഗ്യാസ് ട്രബിളിനും ഇടയാക്കുന്നു. ഒരു ദിവസം ഒരു പിടി നിലക്കടല എന്ന അളവിൽ കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.