കൊതിയൂറും ഉരുളൻ കിഴങ്ങ് കറി. ഇത്ര രുചിയോടെ ഉരുളൻകിഴങ്ങ് ആരും കഴിച്ചു കാണില്ല. | Tasty Side Dish

ചപ്പാത്തിക്കും ചോറിനും പൂരിക്കും എല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന കറിയാണ് ഉരുളൻ കിഴങ്ങു കറി. വളരെ വ്യത്യസ്തമായ രീതിയിൽ വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് രുചികരമായ ഉരുളൻ കിഴങ്ങു കറി ഉണ്ടാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊടിച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ജീരകം ചേർക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, പത്ത് പച്ചമുളക് അരിഞ്ഞത് എന്നിവയെല്ലാം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴന്നു വരുന്ന സമയത്ത് കാൽ ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക.

സവാള നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, എരുവിന് ആവശ്യമായ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം അതിലേക്ക് ഒരു വലിയ തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയോജിപ്പിക്കുക.

തക്കാളി ചെറുതായൊന്നു വെന്തു വരുമ്പോൾ അതിലേക്ക് മൂന്ന് ഉരുളൻകിഴങ്ങ് പുഴുങ്ങി ഉടച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചക്കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. കറി ചെറുതായൊന്ന് കുറുകിവരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വെക്കാം. എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഉരുളക്കിഴങ്ങ് കറി എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.