ഉരുളക്കിഴങ്ങും മുട്ടയും ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ടോ. ചോറിനും ചപ്പാത്തിക്കും ഇതുപോലെ ഒന്നുണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. | Tasty Potato Egg Recipe

ഉരുളകിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് അരടീസ്പൂൺ കടുകിട്ടു കൊടുക്കുക. അതിലേക്ക് മൂന്നു വെളുത്തുള്ളി ചെറുതായരിഞ്ഞത്, 3 പച്ചമുളക് അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക.

സവാള പാടി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി അടച്ചുവെച്ച് വേവിക്കുക.

ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് എടുക്കുക. അതേ സമയം ഒരു പാത്രത്തിൽ 3 മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരുനുള്ള് മുളകുപൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക അതിനുശേഷം പാനിലെ ഉരുളൻകിഴങ്ങ് ചെറുതായി വശങ്ങളിലേക്ക് മാറ്റിവെച്ച് നടുവിലായി മുട്ട ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചുവെച്ച് മുട്ട വേവിക്കുക.

അതിനുശേഷം നല്ലതുപോലെ മുട്ട ചിക്കി എടുക്കുക. അതിനുശേഷം ഉരുളക്കിഴങ്ങും ആയി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം അര കപ്പ് തേങ്ങ ചിരകിയതും ചേർത്ത് ഇളക്കി കൊടുക്കുക. എല്ലാം പാകം ആയതിനുശേഷം ഇറക്കി വയ്ക്കാം. ചോറിനും ചപ്പാത്തിക്കും എല്ലാം ഇത് വളരെ നല്ല കോമ്പിനേഷനാണ് എല്ലാവരും ഇന്നുതന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.