ഇതിന്റെ രുചി ഉഗ്രൻ. ഗോതമ്പുപൊടിയും പഴവും ചേർത്ത് ആരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. | Tasty Evening Snack

ഗോതമ്പുപൊടിയും പഴവും ചേർത്ത് രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കുന്നത് പരിചയപ്പെടാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഈ വിഭവം ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നന്നായി പഴുത്ത ഒരു പഴം എടുത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക.

അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് കൊടുക്കുക. അതോടൊപ്പം കാൽ ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതേ സമയം മറ്റൊരു പാത്രത്തിൽ ഒന്നര ഗ്ലാസ് ഗോതമ്പുപൊടിയും എടുത്തുവയ്ക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ റവ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന പഴവും ചേർത്ത് കൊടുക്കുക. അതിനുശേഷം ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കി എടുക്കുക. ശേഷം 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത് പൂരിയുടെ വലുപ്പത്തിൽ പരത്തി തയ്യാറാക്കി എടുക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വന്നതിനുശേഷം. തയ്യാറാക്കിവെച്ച ഓരോന്നും ഇട്ടുകൊടുത്തു വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ എടുത്തു മാറ്റി വെക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഇന്നുതന്നെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.