മീൻ മുറിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ. മീൻ വെട്ടാൻ ഇനി മറ്റൊരാളുടെ സഹായം തേടേണ്ട ആവശ്യമില്ല. | Fish Cleaning Tips

മീൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മീൻകറി വെക്കാൻ അറിയാമെങ്കിലും. അവർക്ക് നല്ല വൃത്തിയായി മീൻ വെട്ടാൻ അറിയണമെന്നില്ല. അങ്ങനെയുള്ള വീട്ടമ്മമാർക്ക് വൃത്തിയായി എടുക്കുന്നതിനുള്ള എളുപ്പമാർഗങ്ങൾ നോക്കാം. കായലിൽ നിന്നും പിടിക്കുന്ന മീനുകൾക്ക് നല്ല ആരോഗ്യഗുണം ഉണ്ടെങ്കിലും അവ കറി വെക്കുമ്പോൾ ഒരു ചെറിയ ചെളിയുടെ മണം ഉണ്ടാകാറുണ്ട്. ആ മണങ്ങൾ ഇല്ലാതാക്കാൻ മീൻ മുറിച്ചതിന് ശേഷം. ഒരു ചട്ടിയിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ ഉപ്പ് ചേർത്തിളക്കി ആ മീൻ കുറച്ച് സമയം മീൻ മുക്കിവയ്ക്കുക. അടുത്തതായി മീനിൽ കുടംപുളി ഉപയോഗിക്കുമ്പോൾ കുടം പുളി കഴുകി എടുക്കുന്ന വെള്ളം കളയാതെ ആ വെള്ളത്തിൽ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ മീൻ വളരെ വൃത്തിയായി ലഭിക്കും.

അടുത്തതായി ചെമ്മീൻ വൃത്തിയാക്കുമ്പോൾ അതിനു നടുവിലായി കാണുന്ന കറുപ്പ് നിറത്തിൽ ഉള്ള ഭാഗം കളയുന്നതിന് കത്തി ഉപയോഗിച്ച് മീനിന്റെ നടുവിലായി ചെറുതായി വരഞ്ഞു കൊടുക്കുക. അതിനുശേഷം ഈസിയായി എടുത്തു മാറ്റുക. അതുപോലെ മീൻ കഴുകിയതിനുശേഷം കൈകളിൽ ഉണ്ടാകുന്ന മണം ഇല്ലാതാക്കാൻ കയ്യിൽ കുറച്ച് ചായപ്പൊടി ഇട്ടു നന്നായി തിരുമ്മി കൊടുക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

അതുപോലെ തന്നെ സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് ഇല്ലാതിരിക്കാൻ അരിയുന്ന പലകയുടെ അരികത്തായി ഒരു ടിഷ്യു പേപ്പർ നനച്ചു ഇടുക. അതുപോലെതന്നെ ഉണക്കമീൻ കറി വെക്കുന്നതിനു മുൻപായി വെള്ളത്തിൽ അൽപസമയം ഇട്ടുവയ്ക്കുക. ആ വെള്ളത്തിലേക്ക് കുറച്ച് ടിഷ്യു പേപ്പർ ഇടുകയാണെങ്കിൽ ഉണക്കമീൻ നിന്നും ഉപ്പ് കുറഞ്ഞുവരും. അടുക്കളയിൽ വീട്ടമ്മമാർക്ക് ഒരുപാട് ഉപയോഗം ഉള്ള ഉത്തരം മാർഗ്ഗങ്ങൾ എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.