ഇതുപോലെ ഒരു ചട്ണി ഉണ്ടെങ്കിൽ. നിങ്ങൾ അറിയില്ല എത്ര ഇഡലി, ദോശ അകത്താക്കിയെന്ന്. | Tasty Side Dish

ആരും ഇതുവരെ ചെയ്തു നോക്കാത്ത ഒരു വ്യത്യസ്തമായ ഒരു ഒരു ചട്ടിണി പരിചയപ്പെടാം. ഈയൊരു ചട്ടിണി ഉണ്ടെങ്കിൽ ദോശ, ഇഡലി, ചോറ് ഇവയെല്ലാം എത്ര വേണമെങ്കിലും കഴിക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു രണ്ടു പിടി വറ്റൽ മുളക് ഇട്ട് കൊടുക്കുക. ശേഷം വറുത്തെടുത്ത് മാറ്റി വയ്ക്കുക. അതേ എണ്ണയിലേക്ക് കാൽടീസ്പൂൺ മല്ലി ഇട്ട് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ പരിപ്പ് ചേർത്ത് വറുത്തെടുക്കുക. അതിലേക്ക് പത്ത് വലിയ വെളുത്തുള്ളി ഇട്ടു കൊടുക്കുക.

   

വെളുത്തുള്ളി വാടി വരുമ്പോൾ അതിലേക്ക് 20 ചെറിയ ചുവന്നുള്ളി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റിയെടുക്കുക. ഉള്ളി വഴന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് സവോള ചെറുതായരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വാടി വന്നതിനുശേഷം അതിലേക്ക് രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം മൂടിവെച്ച് വേവിക്കുക. തക്കാളി വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു ചെറിയ കഷണം ശർക്കര ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി ഇളക്കി കൊടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക.

അതിലേക്ക് നേരത്തെ വറുത്തുവെച്ച വറ്റൽമുളകും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി അരച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് കാൽടീസ്പൂൺ ഉഴുന്ന് ചേർക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുക.

അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ചട്നി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കൈവിടാതെ തന്നെ ഇളക്കി കൊടുക്കുക. ചട്ണിയുടെ നിറം മാറി വരുന്നതിനു ശേഷം ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. ചൂട് ചോറിനൊപ്പം ഇതുപോലെ ഒരു ചട്ടിണി ഉണ്ടെങ്കിൽ ധാരാളം. അതുപോലെ ഇഡ്ഡലി ദോശ ഇവ കഴിക്കുന്നതിനും ഇതുപോലെ ചട്ണി തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *