കാണുമ്പോൾ തന്നെ കൊതിയാകുന്നു. ഈ ചമ്മന്തി കൂട്ടി ചോറുണ്ടാൽ എത്ര കഴിച്ചാലും മതിയാവില്ല. | Tasty Coconut Chammanthi

എല്ലാ വീടുകളിലും പതിവായി ഉണ്ടാക്കുന്ന ഒന്നായിരിക്കും തേങ്ങാച്ചമ്മന്തി. ചമ്മന്തി തന്നെ പല രീതിയിൽ ഉണ്ടാക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ രീതിയിൽ ഇതുവരെ കഴിച്ചു നോക്കാത്ത രുചിയിൽ ഒരു തേങ്ങാ ചമ്മന്തി ഉണ്ടാക്കാം. ഇതിനായി ഒരു പന്ത്രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ചമ്മന്തിക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക.

   

അതിനുശേഷം അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. വീണ്ടു കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിലേക്ക് ഒരു ചെറിയ കറിവേപ്പിലയും ചേർക്കുക. അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി ചേർത്ത് കൊടുക്കുക. ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് പുളി ചേർക്കാവുന്നതാണ്. അതിനുശേഷം വീണ്ടും കൈകൊണ്ട് തിരുമ്മിയെടുക്കുക. അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക.

വീണ്ടും കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നെ ചൂടായതിനു ശേഷം അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ഉഴുന്നിന്റെ നിറം മാറിയതിനുശേഷം മൂന്നു വറ്റൽ മുളക് ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്തെടുത്ത് തയ്യാറാക്കിയ ചമ്മന്തി യിലേക്ക് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചോറ്, ദോശ, ഇഡലി എങ്ങനെ യോടൊപ്പം കഴിക്കാൻ വളരെ നല്ല കോമ്പിനേഷനാണ് ഈ ചമ്മന്തി. എല്ലാവരും ഇന്നുതന്നെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *