കഞ്ഞിക്കൊപ്പം ആയാലും ചോറിനൊപ്പം ആയാലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് ചമ്മന്തി തന്നെ. പണ്ടുള്ള മുത്തശ്ശിമാർ തയ്യറാക്കുന്ന ചുട്ടരച്ച ചമ്മന്തിയുടെ രുചി തേടി പോകാത്തവർ ആരാണുള്ളത്ത്.mഎന്നാൽ ഇന്നത്തെ വീട്ടമാർക്കിടയിൽ അടുപ്പിൽ വച് മുളക് ചുട്ടെടുക്കാനും പിന്നീട് അത് അമ്മിയിൽ വച്ചു അരച്ചെടുക്കാനുള്ള സമയവും ഇല്ല.ചോറിനു ചമ്മന്തിയുണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയുടെയും ആവശ്യതയില്ല.
ചമ്മന്തി തന്നെ പലവിധത്തിൽ തയ്യാറാക്കുന്നവർ ഉണ്ട്. എന്നും വ്യത്യസ്ത തരത്തിൽ ചമ്മന്തി ഉണ്ടാകാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. അതിൽ തന്നെ ചുട്ടരച്ച ചമ്മന്തി കഴിക്കാൻ വളരെ രുചിയാണ്. ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ചുട്ടരച്ച മുളക് ചമ്മന്തി തയ്യാറാക്കാം.അതിനായി ആദ്യം തന്നെ ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിക്കുക.
വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ചമ്മന്തിക്ക് വളരെയധികം രുചി കൂടുതലാണ്. അതിലേക്ക് ആവശ്യത്തിന് ഉണക്കമുളക് ഇട്ട് വറുത്തെടുക്കുക. അതിലേക്ക് ഒരു കപ്പ് ചുവന്നുള്ളി ചേർക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
വഴന്നു വന്നതിനുശേഷം കാൽ സ്പൂൺ മഞ്ഞപ്പൊടിയും ആവശ്യത്തിന് വേണ്ട അളവിൽ കുരു ഇല്ലാത്ത വാളൻപുളിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അത് നന്നായി വഴറ്റിയതിനു ശേഷം അൽപസമയം മാറ്റിവെക്കുക. ശേഷം രണ്ട് സ്പൂൺ തേങ്ങയും ചേർത്ത് മിക്സിയിൽ ഇട്ടോ അമ്മിയിൽലോ വച്ച് നന്നായി അരചെടുക്കുക. ഇപ്പോൾ ഇതാ നിമിഷ നേരംകൊണ്ട് തന്നെ രുചിയൂറും മുളക് ചമ്മന്തി തയ്യാർ. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.