ഇന്നത്തെ കാലത്ത് കൂടുതൽ ആളുകൾ ഉപയോഗിച്ച് വരുന്നത് ഷൂസ് ആണ്. ഏതു ബ്രാൻഡിന്റെ ഷൂസ് വാങ്ങിയാലും കുറച്ചു നാളുകൾക്കുശേഷം അതിൽ നിന്നും ദുർഗന്ധം വരാനാരംഭിക്കും. ഇത് മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് ഉണ്ടാകുന്നതിനു കാരണമാകുന്നു. എന്നാൽ ഈ പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ഒരു ടീസ്പൂൺ ബേക്കിംഗ് ഒരു പേപ്പറിൽ പൊതിഞ്ഞ് നാം ഉപയോഗിക്കുന്ന ഷൂസിൽ വച്ചു കൊടുക്കുക.
കുറച്ചു സമയത്തിനു ശേഷം എടുത്തു മാറ്റുകയാണെങ്കിൽ ഷൂസിൽ ഉണ്ടാകുന്ന ദുർഗന്ധം എല്ലാം തന്നെ പോയിരിക്കും. അതുപോലെതന്നെ പോളിഷ് ഇല്ലാതെ ലെതർ ഷൂസ് എളുപ്പത്തിൽ വൃത്തിയാക്കാം. തണുത്ത പാൽ ഒരു കോട്ടൺ തുണിയിൽ മുക്കി അതുകൊണ്ട് ഷൂസ് വൃത്തിയാക്കുക. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് എടുക്കുക. അതുപോലെ തന്നെ വെള്ള കളറിലുള്ള ഷൂസ് പെട്ടതുതന്നെ കറപിടിച് പോകാൻ സാധ്യതയുണ്ട്.
എന്നാൽ ഷൂസിലെ അത്തരം കറകൾ ഇല്ലാതാക്കാൻ കോൾഗേറ്റ് എടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കൊടുക്കുക. ശേഷം ഒരു തുണികൊണ്ട് തുടച്ചെടുക്കുക. വളരെ പെട്ടെന്ന് തന്നെ കറയെ ഇല്ലാതാക്കാം. അതുപോലെതന്നെ സോക്സുകൾ എല്ലാം വൃത്തിയായി ഒതുക്കി വയ്ക്കുന്നതിന് പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട്.
ഒന്നാമതായി ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ വെച്ച് മടക്കി വയ്ക്കുക, 2 ക്രോസ് ആയി വായിൽ വെച്ച് മടക്കിയെടുത്ത്. മറ്റൊന്ന് ഒന്നിനുമുകളിൽ മറ്റൊന്നു വെച്ച് അതിന്റെ തലഭാഗം മടക്കി പഴയ നിന്നും ചുരുട്ടി കൊടുക്കുക ശേഷം മുകളിലെ വായ്ഭാഗം മടക്കി വെക്കുക. ഈ രീതിയിൽ മടക്കി വെക്കുന്നയാണെങ്കിൽ സോക്സുകൾ തേടി നടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.