സേമിയ പായസം കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇനി നല്ല ക്രീം പോലുള്ള സേമിയ പായസം ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണ്. അതിനുവേണ്ടി മിൽക്ക് മേഡ് പോലുള്ളതൊന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതേ പാനിലേക്ക് എടുത്തു വച്ചിരിക്കുന്ന പായസത്തിലേക്ക് ആവശ്യമായ സേമിയ ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കുക. സേമിയ ചെറിയൊരു ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് ഒരു ലിറ്റർ പാല് ഒഴിക്കുക. അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. സേമിയ നന്നായി വേവിച്ചെടുക്കുക. അതേസമയം അരക്കപ്പ് ചൗവ്വരി ആവശ്യത്തിന് വെള്ളമൊഴിച് നന്നായി വേവിച്ചെടുക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി പാല് നല്ലതുപോലെ തിളച്ചു വന്നതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന ചൊവ്വരി പാലിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം വീണ്ടും തിളപ്പിക്കുക. പാല് നല്ലതുപോലെ വറ്റിച്ച് എടുക്കുക. അതിനുശേഷം പായസം നല്ലതുപോലെ കുറുകി വരുമ്പോൾ പായസത്തിന് മധുരം എല്ലാം നോക്കി ആവശ്യമെങ്കിൽ വീണ്ടും ചേർക്കുക.
ശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഏലക്കായ ചേർത്ത് കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. തീ ഓഫ് ചെയ്യുക. അതിലേക്ക് വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു കൊടുക്കുക. ഇനി എല്ലാവരും തന്നെ ഈ രീതിയിൽ ക്രീം പോലുള്ള സേമിയ പായസം ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.