കേരളീയർക്ക് പലഹാരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെയ്യപ്പം. നെയ്യപ്പം കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകും. നാടൻ നെയ്യപ്പത്തിന്റെ രുചി അറിഞ്ഞാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 2 കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ഒഴിച്ച് നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതുപോലെതന്നെ നെയ്യപ്പത്തിന് ആവശ്യമായ ശർക്കര ഓരോരുത്തരുടെയും ഇഷ്ടത്തിനു അനുസരിച്ച് എടുക്കാവുന്നതാണ്.
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അലിയിച്ച് എടുക്കുക. അതിനുശേഷം കുതിർത്ത അരി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട്. അതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ശർക്കരപ്പാനി കുറച്ച് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് ഏലക്കായ ഇട്ടു കൊടുക്കുക. അതിനുശേഷം നന്നായി അരച്ചെടുക്കുക. ചെറിയ തരികളായി അരച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം രണ്ടു നുള്ള് ഉപ്പ് ചേർക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കറുത്ത എള്ള് ചേർക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മധുരം ആവശ്യമെങ്കിൽ മാറ്റി വച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാവുന്നതാണ്. ശേഷം പാത്രം അടച്ചു വെച്ച് ഒരു 14 മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം നെയ്യോ അല്ലെങ്കിൽ ഓയിൽ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം തീ നന്നായി കൂട്ടിവെച്ച് വെളിച്ചെണ്ണ ചൂട് ആയതിനുശേഷം മീഡിയം തീയിൽ മാറ്റി തയ്യാറാക്കി വെക്കുക.
നെയ്യപ്പം മുങ്ങിക്കിടക്കാൻ പാകത്തിന് വെളിച്ചെണ്ണ ഉണ്ടായിരിക്കണം. അതിനുശേഷം ആവശ്യത്തിന് മാവെടുത്ത് എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നെയ്യപ്പം പൊന്തി വരുമ്പോൾ ഒരു ചെറിയ സ്പൂൺ കൊണ്ട് നെയ്യപ്പത്തിന്റെ മുകളിലേക്ക് എണ്ണ ഒഴിച്ചുകൊണ്ടിരിക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഈ രീതിയിൽ ബാക്കിയുള്ള എല്ലാ മാവും തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.