ബാത്റൂമുകളിലും ക്ലോസ് സൈറ്റുകളിലും ടൈൽസിലും അടിഞ്ഞുകൂടുന്ന അഴുക്കുകൾ വൃത്തിയാക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. എത്രതന്നെ ഉരച്ച് വൃത്തിയാക്കിയാലും മുഴുവൻ സ്ഥലങ്ങളിലെ അഴുക്കുകളും വൃത്തിയായി കിട്ടണമെന്നില്ല. എന്നാൽ ഈ മാർഗ്ഗത്തിലൂടെ എത്ര അഴുക്കുപിടിച്ച് ക്ലോസെറ്റ്, ബാത്റൂം വൃത്തിയാക്കി എടുക്കാം. ഇതിനായി വൃത്തിയാക്കേണ്ട ക്ലോസെറ്റിൽ അകത്തേക്ക് ടിഷ്യൂ പേപ്പറുകൾ ഇട്ടുകൊടുക്കുക.
അതിനു മുകളിലായി ഒരു ടീസ്പൂൺ സോപ്പുപൊടി, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടേബിൾസ്പൂൺ ക്ലോറക്സ് ഒഴിക്കുക. ശേഷം രണ്ട് മണിക്കൂറെങ്കിലും അതുപോലെതന്നെ വെക്കുക. അതിനുശേഷം ഫ്ലഷ് ചെയ്തു വൃത്തിയാക്കുക. ബ്രെഷ് പോലും എത്താത്ത എല്ലാ ഭാഗവും വൃത്തിയായി ഇരിക്കുന്നത് കാണാം. അതുപോലെതന്നെ അഴുക്കുപിടിച്ച ടൈൽസിലെ ഭാഗങ്ങളിലെല്ലാം ടിഷ്യു പേപ്പർ ഇട്ടു കൊടുക്കുക.
അതിനുമുകളിലായി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ സോപ്പുപൊടി ഇട്ട് ഒരു മണിക്കൂർ നേരം അതുപോലെതന്നെ വെക്കുക. അതിനുശേഷം ടിഷ്യു പേപ്പർ എടുത്തുമാറ്റുക. അതുപോലെ ടൈലുകളിൽ കാണുന്ന ചെറിയ ഹോളുകൾ ഇല്ലാതാക്കാൻ. അതിനകത്തേക്ക് കുറച്ച് പേസ്റ്റ് തേച്ചു കൊടുക്കുക. അല്പസമയത്തിനുശേഷം നോക്കുകയാണെങ്കിൽ അത് ഉറച്ചു പോയിരിക്കുന്നത് കാണാം.
ഈ രീതിയിൽ വീട്ടിലെ എല്ലാ ഹോളുകളും അടക്കാവുന്നതുമാണ്. അതുപോലെ പോലെ സ്റ്റീൽ ടാപ്പുകൾ വൃത്തിയാക്കുന്നതിന് പേസ്റ്റ് ഉപയോഗിക്കുക. നല്ല രീതിയിൽ തന്നെ വൃത്തിയാക്കി കിട്ടും. എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ടിപ്പുകൾ എല്ലാവരും ഇന്നുതന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.