സോയാബീൻ കഴിക്കാൻ പൊതുവേ കുട്ടികൾ മടികാണിക്കാറുണ്ട്. വീട്ടമ്മമാർ പല രുചിയിലും രൂപത്തിലും വ്യത്യസ്തമായ രീതിയിൽ സോയാബീൻ കുട്ടികളെക്കൊണ്ട് കഴിപ്പിക്കാറും ഉണ്ട്. സോയാബീൻ കഴിക്കാൻ മടി കാണിക്കുന്നവർക്കും സോയാബീൻ കഴിക്കാൻ ഇഷ്ടമുള്ളവർക്കും പുതിയ രുചിയിൽ ഇനി കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് സോയ ചങ്ക്സ് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിൽ ഒരു വലിയ തക്കോലം, ഒരു വലിയ ഏലക്ക, അഞ്ച് കരയാമ്പൂ, മൂന്ന് ചെറിയ കറുവപ്പട്ട, ഒരു ടീസ്പൂൺ കുരുമുളക്, മൂന്ന് ടീസ്പൂൺ മല്ലി, അര സ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം, കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് ചെറുതീയിൽ ചൂടാക്കി എടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.അതിലേക്ക് ഒരു വലിയ സവാള അരിഞ്ഞത്, ഒരു വലിയ തക്കാളി അരിഞ്ഞത്, വലിയ നാലു വെളുത്തുള്ളി അരിഞ്ഞത്.
ആവശ്യത്തിനു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. നന്നായി വഴന്നു വന്നതിനുശേഷം മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വന്നതിനുശേഷം ഒരു പകുതി സവാള അറിഞ്ഞത്, 4 പച്ചമുളക് അരിഞ്ഞത്, കാൽ ടീസ്പൂൺ ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള നന്നായി വഴന്നു വന്നതിനുശേഷം അര സ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക.
ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ മൂന്ന് ഉരുളക്കിഴങ്ങ് ഇട്ട് ഇളക്കുക. അതിനുശേഷം വേവിച്ചുവെച്ച സോയ ചങ്ക്സ് വെള്ളം എല്ലാം കളഞ്ഞ് ഇതിലേക്ക് ഇട്ട് കൊടുത്ത് ഇളക്കുക. അതിലേക്ക് അരച്ച് വച്ച അരപ്പ് ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക. ഉരുളൻ കിഴങ്ങ് വെന്തു വന്നതിനുശേഷം പൊടിച്ച മസാല പൊടി ഇട്ടു കൊടുക്കുക. കുറുകി വരുന്നതുവരെ തിളപ്പിച്ചെടുക്കുക. കറി കുറുകി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്താം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.